ETV Bharat / city

സമ്മർദ തന്ത്രവുമായി ബിഡിജെഎസ്;അരൂരിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം - രൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ധാരണയായി.

കേരളത്തിൽ എൻഡിഎയുടെ മുന്നണി സംവിധാനം തകർന്ന അവസ്ഥയിലാണുള്ളതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ല.

സമ്മർദ്ദ തന്ത്രവുമായി ബിഡിജെഎസ്; അരൂരിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം
author img

By

Published : Sep 25, 2019, 11:50 PM IST

ആലപ്പുഴ:ബിജെപിയെ സമ്മർദത്തിലാക്കി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ തീരുമാനം. അരൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ധാരണയായി. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്.
കേരളത്തിൽ എൻഡിഎയുടെ മുന്നണി സംവിധാനം തകർന്ന അവസ്ഥയിലാണുള്ളതെന്നും ഇത് പരിഹരിക്കാതെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളോ ഇല്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.
ഘടകകക്ഷി എന്ന നിലയിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പുതിയ സമ്മർദതന്ത്രം ബിഡിജെഎസ് പയറ്റുന്നത്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനും ബിഡിജെഎസ് ഒരുങ്ങുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

Intro:Body:

സമ്മർദ്ദ തന്ത്രവുമായി ബിഡിജെഎസ്; അരൂരിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം

ആലപ്പുഴ : ബിജെപിയെ സമ്മർദ്ദത്തിലാക്കി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തീരുമാനം. അരൂരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ധാരണയായി. ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

ഘടകകക്ഷി എന്ന നിലയിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പുതിയ സമ്മർദ്ദതന്ത്രം ബിഡിജെഎസ് പയറ്റുന്നത്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി തയ്യാറായില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനും ബിഡിജെഎസ് ഒരുങ്ങുമെന്ന സൂചനയാണ് ബിഡിജെഎസ് നേതാക്കൾ നൽകുന്നത്. അഭിപ്രായം ഇരുമ്പോലൊക്കെയല്ലെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ബന്ധുക്കളോ ശത്രുക്കളുമെല്ലെന്നുമായിരുന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്യുമെന്നും ഇതിനായി സംസ്ഥാന കൗൺസിൽ തന്നെ ചുമതലപ്പെടുത്തിയതായും തുഷാർ വെളിപ്പെടുത്തി. കേരളത്തിൽ എൻഡിഎയുടെ മുന്നണി സംവിധാനം തകർന്ന അവസ്ഥയിലാണുള്ളതെന്നും  ഇത് പരിഹരിക്കാതെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും തുഷാർ വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.