ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും സ്വയം സുരക്ഷിതരാകാനുമുള്ള ബോധവത്കരണത്തിനുമായി ജില്ല ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ 'കരുതാം ആലപ്പുഴയെ' പരിപാടി സംഘടിപ്പിച്ചു. ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ ബ്ലോക്കുകളിലാണ് ബോധവത്ക്കരണം നടത്തിയത്.
സാമൂഹിക അകലം പാലിച്ചു ജോലി ചെയ്യുന്നതിനെ കുറിച്ചും മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചുമാണ് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കിയത്. അമ്പലപ്പുഴ എസ്ബിഐ, പുന്നപ്ര ചന്ത എന്നിവിടങ്ങളില്‍ കൂട്ടം കൂടി നിന്നവര്‍ക്ക് ആലപ്പുഴ രണ്ടാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസര്‍, പുന്നപ്ര സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത പറഞ്ഞുകൊടുത്തു.
ആലപ്പുഴ മൂന്നാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആര്യാട് ബ്ലോക്ക് പരിധിയില്‍ പരിശോധന നടത്തി. ബ്ലോക്ക് തലത്തില്‍ 12 സ്‌ക്വാഡ് ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.