ആലപ്പുഴ: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. ഒരാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കമ്മിഷൻ അംഗം ആചാരി തള്ളോജു രഞ്ജിത്തിന്‍റെ വീട് സന്ദര്‍ശിച്ചു.
രഞ്ജിത്തിന്‍റെ കൊലപാതകം ദൗർഭാഗ്യകരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തള്ളോജു വ്യക്തമാക്കി. അന്വേഷണത്തിൽ ഇരിക്കുന്ന കാര്യമായതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കേസിൽ മുഴുവൻ പ്രതികളെയും എത്രവും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കമ്മിഷൻ അംഗം പറഞ്ഞു.
Also read: രഞ്ജിത്ത് വധം: കൊലയാളി സംഘത്തിലെ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ