ETV Bharat / city

ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനം സര്‍ക്കാര്‍ നയത്തിന് വിരുദ്ധം: വിമര്‍ശനവുമായി എഐഎസ്എഫ്

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്.

AISF STATE CONFERENCE REPORT AGAINST POLICE  AISF AGAINST POLICE DEPARTMENT  ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമയി എഐഎസ്എഫ്  പൊലീസിനെ വിമർശിച്ച് എഐഎസ്എഫ്  ആഭ്യന്തരവകുപ്പിനെ വിമർശിച്ച് എഐഎസ്എഫ്  AISF lashes out at Home Department
സർക്കാരിന്‍റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എഐഎസ്എഫ്
author img

By

Published : Apr 19, 2022, 2:12 PM IST

ആലപ്പുഴ: ക്രമസമാധാന പാലനത്തിലും സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന നിലയിലുമുള്ള പ്രവർത്തനങ്ങളാണ് ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. അത് ജനങ്ങൾക്ക് പൊലീസിനുള്ള വിശ്വാസവും ഇടതു മുന്നണി സർക്കാരിനോടുള്ള ജനപിന്തുണയേയും ബാധിക്കുമെന്നും റിപ്പോട്ടിൽ പറയുന്നു.

പല കാമ്പസുകളിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളിൽ പൊലീസ് ഇടപെടുന്നുണ്ട്. എന്നാൽ എസ്എഫ്ഐക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന പ്രശ്‌നങ്ങളിൽ പൊലീസുകാർ തികഞ്ഞ നിസ്സംഗതയാണ് സ്വീകരിക്കുന്നത്. പലപ്പോഴും കാമ്പസുകളിൽ എസ്എഫ്ഐയുടെ ജനാതിപത്യ വിരുദ്ധ അക്രമ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാൻ നടപടിയുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ സർക്കാർ വകുപ്പുകൾ കൂടുതൽ കാര്യക്ഷമമായി ഇടപെടണം. വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലയിലുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നുൾപ്പടെ ഉണ്ടാവുന്നുണ്ട്. ഇതിന് മാറ്റം ഉണ്ടാവണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

ബസ് കൺസെഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടേതുൾപ്പടെയുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ല. അതിന് തിരുത്തൽ വരുത്തേണ്ടതുണ്ട്. പാവപ്പെട്ടവന്‍റെ മക്കൾക്ക് വിദ്യാഭ്യാസം മരീചിക ആകുന്ന ഇക്കാലത്ത് വിദ്യാഭ്യാസ മേഖല പൂർണമായും കച്ചവടക്കാരന്‍റെ കൈകളിലേക്ക് അമർന്ന് പോകുന്ന കാലത്ത് തങ്ങൾക്ക് നിശബ്ദമായി ഇരിക്കാൻ കഴിയുകയില്ല എന്നും എഐഎസ്എഫ് സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.