ആലപ്പുഴ: ജില്ലയിൽ 120 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ആകെ 745 പേർ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇന്ന് 19 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 461 പേരാണ് രോഗം മുക്തരായി ആശുപത്രി വിട്ടത്. ഇതിന് പുറമെ എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളും രോഗമുക്തരായിട്ടുണ്ട്.