ETV Bharat / business

നികുതി ഭാരം കുറക്കാൻ ഏത് സ്‌കീമിൽ ചേരണം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ - income tax on salary

ബജറ്റ് പ്രഖ്യാപനത്തോടെ ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ആദായ നികുതിദായകർ. നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും അനുസരിച്ച് നികുതി ലാഭിക്കാൻ ഏത് നികുതി സമ്പ്രദായം തെരഞ്ഞെടുക്കണമെന്ന് നോക്കാം.

Tax planning  Save tax in financial year  Wage earners  Income Tax  New Tax Regime  Old Tax Regime  ധനമന്ത്രി നിർമല സീതീരാമൻ  നിർമല സീതീരാമൻ  ആദായനികുതി  പുതിയ നികുതി വ്യവസ്ഥ  നിക്ഷേപങ്ങൾക്കുള്ള നികുതി  നികുതി വ്യവസ്ഥകൾ  നികുതി സ്‌കീം  ഭവന വായ്‌പ പലിശ  പ്രതിമാസം 62500 രൂപ വരുമാനം  7 ലക്ഷം രൂപ വരെ വാർഷിക വരുമാനം  income tax  income tax on salary  നികുതി
നികുതി ഭാരം കുറക്കാൻ ഏത് സ്‌കീമിൽ ചേരണം
author img

By

Published : Feb 6, 2023, 3:17 PM IST

ടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രധാന ആകർഷണം. എന്നാൽ പുതിയ ആദായനികുതി ഘടനയിലേക്ക് മാറുന്നവര്‍ക്കാണ് ഇളവുകള്‍ എന്ന് മാത്രം. ഭവന വായ്‌പയ്ക്കും ഇന്‍ഷുറന്‍സിനും അടക്കം കിഴിവുകള്‍ ബാധകമായ പഴയ രീതി തുടരുന്നവര്‍ക്ക് യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

പുതിയ സ്‌കീമിൽ റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഏഴ്‌ ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. എന്നാൽ ഏഴ് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവരുടെ നികുതി നിരക്കുകൾ ഉയർത്തുകയും ചെയ്‌തു. പഴയതും പുതിയതും ഇടകലർന്ന് നികുതി വ്യവസ്ഥകൾ ഇപ്പോൾ അതിസങ്കീർണമായി മാറിയിരിക്കുകയാണ്.

കിട്ടുന്ന വരുമാനത്തിൽ നിന്ന് നികുതി ഇനത്തിൽ വലിയൊരു തുക കൂടി പോകുന്നതോടെ പലരുടെയും കണക്ക് കൂട്ടലുകൾ തകിടംമറിഞ്ഞിട്ടുണ്ടാകും. ഓരോരുത്തരുടെയും ആദായ നികുതി വ്യത്യസ്‌തമായിരിക്കും. നിങ്ങളുടെ പ്രായം, വരുമാനം, സമ്പാദ്യം, നിക്ഷേപം, ചെലവുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എത്ര തുക നികുതി ഇനത്തിൽ അടക്കേണ്ടത് എന്നത് കണക്കാക്കുന്നത്.

ഇതനുസരിച്ച് വേണം ഏത് നികുതി സ്‌കീം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാൻ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നികുതിയിനത്തിൽ നഷ്‌ടമാകുന്ന തുക നിങ്ങൾക്ക് ലാഭിക്കാൻ കഴിയും. ഇതിൽ പ്രധാനം നിങ്ങൾ ഏത് സ്‌കീം തെരഞ്ഞെടുക്കുന്നു എന്നത് തന്നെയാണ്. 2023 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നിർദേശങ്ങളനുസരിച്ച് നിങ്ങൾക്ക് നികുതി ലാഭിക്കാൻ കഴിയുന്ന സ്‌കീം ഏതാണെന്ന് നോക്കാം.

നിക്ഷേപങ്ങൾക്കുള്ള നികുതി : ഭവന വായ്‌പ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്‌പയുടെ പലിശ, വീട്ടുവാടക അലവൻസ് എന്നിവയും സെക്ഷൻ 80സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവന വായ്‌പയുടെ മുതലിന്‍റെ തിരിച്ചടവ്, പ്രോവിഡന്‍റ് ഫണ്ട്, നാഷണൽ സേവിങ് സ്‌കീം, ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവയിലുള്ള നിക്ഷേപം അടക്കമുള്ള ചെലവുകൾക്കുള്ള ഇളവുകൾ തേടുന്നവർക്ക്‌ പഴയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. പുതിയ നികുതി സ്‌കീമിൽ നിക്ഷേപങ്ങൾക്കോ, ചെലവുകൾക്കോ നികുതിയിളവുകൾ ഇല്ല.

ഇതോടെ നികുതി ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങൾക്കും ഇനി ഭാവി ഇല്ല. കഴിഞ്ഞ സാമ്പത്തിക വർഷം റിട്ടേൺ ഫയൽ ചെയ്‌തവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുത്തത്.

പ്രതിമാസം 62,500 രൂപ വരുമാനം: പുതിയ നികുതി വ്യവസ്ഥയിൽ ഏഴ് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധകമല്ല. 50,000 രൂപയുടെ സ്‌റ്റാൻഡേർഡ് ഡിഡക്ഷനും ബാധകമാക്കിയിട്ടുണ്ട്. അതിനാൽ ആകെ വാർഷിക വരുമാനം 7,50,000 രൂപ വരെയുള്ളവർ ആദായനികുതി അടയ്‌ക്കേണ്ടതില്ല.

അതായത് പ്രതിമാസം 62,500 രൂപ വരെ വരുമാനമുള്ള എല്ലാവരെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് വർഷം മുൻപ് ഈ വരുമാനത്തിന് 82,400 രൂപ നികുതി ഇനത്തിൽ അടക്കണമായിരുന്നു.

കുറക്കാം നികുതി ഭാരം: നികുതി ഇനത്തിൽ ചെറിയ തുക അടക്കാനാണ് എല്ലാവർക്കും താത്‌പര്യം. ഉയർന്ന നികുതി ഇളവുകൾ ആഗ്രഹിക്കുന്നവർ പഴയ നികുതി സ്‌കീമാണ് തെരഞ്ഞെടുക്കുക. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ ചെറിയ ഇളവുകളിലൂടെ കൂടുതൽ ആനുകൂല്യം ലഭിക്കും. ഇത് ഓരോരുത്തരുടെയും നിക്ഷേപങ്ങൾ, ഭവന, വിദ്യഭ്യാസ വായ്‌പ, പലിശ പേയ്മെന്‍റ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.

പണപ്പെരുപ്പവും നികുതിയും: പഴയ നികുതി സ്‌കീമിലെ സ്ലാബുകൾ 2013 ലാണ് നിലവിൽ വന്നത്. അതിനുശേഷം വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനൊപ്പം അതേ സ്ലാബുകൾക്ക് അനുസരിച്ച് തന്നെ നികുതി അടയ്ക്കണം. നികുതിക്ക് വിധേയമായ വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 20 ശതമാനം നികുതിയും 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 30 ശതമാനം വരെ നികുതിയും നൽകണം. ഓരോ വ്യക്തിയുടെയും വരുമാനമനുസരിച്ച് നികുതി തുക തീരുമാനിക്കുന്നതിനായി ആദായ വകുപ്പിന്‍റെ പോർട്ടലിൽ പ്രത്യേക കാൽക്കുലേറ്ററുണ്ട്. അത് അനുസരിച്ച് നിങ്ങൾക്ക് കണക്കുകൂട്ടാം.

സ്ലാബുകളും നികുതിയും: 2023-24 സാമ്പത്തിക വർഷത്തിൽ, നിങ്ങളുടെ വാർഷിക വരുമാനം 7.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പുതിയ നികുതി സമ്പ്രദായം തെരഞ്ഞെടുക്കുക. ഇളവുകൾക്കായി സമ്പാദ്യത്തിന്‍റെയും നിക്ഷേപത്തിന്‍റെയും തെളിവുകൾ കാണിക്കേണ്ടതുമില്ല. ശമ്പളം, ലാഭവിഹിതം, പലിശ, വാടക മുതലായവ ഉൾപ്പെടെ ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ നേടിയ എല്ലാ വരുമാനത്തിന്‍റെയും ആകെത്തുകയാണ് മൊത്ത വരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.