ETV Bharat / business

നേപ്പാളില്‍ നിന്ന് തക്കാളി കൊണ്ടുവരും; വില കുറയ്‌ക്കാൻ മാർഗം നോക്കി കേന്ദ്ര സർക്കാർ

പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അതിന്‍റെ ഭാഗമായാണ് നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ.

tomatoes being imported from Nepal  നേപ്പാളില്‍ നിന്ന് തക്കാളി കൊണ്ടുവരും  വില കുറയ്‌ക്കാൻ മാർഗം നോക്കി കേന്ദ്ര സർക്കാർ  തക്കാളി വില കുറയ്‌ക്കാൻ മാർഗം നോക്കി കേന്ദ്രം  കുതിച്ചുയരുന്ന തക്കാളി വില  തക്കാളി വിലയ്‌ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ  പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ  Finance minister  Finance minister Nirmala Sitharaman  tomato price hike  tomato price  tomato  തക്കാളി
tomatoes
author img

By

Published : Aug 10, 2023, 7:36 PM IST

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വിലയ്‌ക്ക് പരിഹാരം കാണാൻ മാർഗങ്ങൾ തേടുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാരന്‍റെ അടുക്കളയില്‍ നിന്ന് തക്കാളി വിടപറഞ്ഞിട്ട് നാളുകളായി കാണും. ഇപ്പോഴിതാ നേപ്പാളില്‍ നിന്നും തക്കാളി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അതിന്‍റെ ഭാഗമായാണ് നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുന്നതെന്നും ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇതിനോടകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ മന്ത്രിമാരുടെ സംഘം സമയോചിതമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ലോക്‌സഭയിൽ നിർമല സീതാരാമൻ വ്യക്തമാക്കി.

'ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി, നേപ്പാളിൽ നിന്ന് തക്കാളി എത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ആദ്യ ലോഡ് ഈ ആഴ്‌ച വാരാണസി, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ എത്തും'- മന്ത്രി പറഞ്ഞു. ഈ വാരാന്ത്യത്തിൽ തന്നെ കിലോയ്‌ക്ക് 70 രൂപ സബ്‌സിഡി നിരക്കിൽ ഡൽഹി എൻസിആർ മേഖലയിൽ തക്കാളിയുടെ മെഗാ വിൽപ്പനയും എൻസിസിഎഫ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ മൊസാംബിക്കിൽ നിന്ന് തുവരപ്പരിപ്പ് ഇറക്കുമതി ചെയ്യുമെന്നും മ്യാൻമറിൽ നിന്ന് ഉഴുന്ന് ഇറക്കുമതി ചെയ്യുമെന്നും അറിയിച്ച മന്ത്രി ബഫർ സ്റ്റോക്ക് സൃഷ്‌ടിക്കാൻ മൂന്ന് ലക്ഷം ടൺ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും പറഞ്ഞു. മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി സംഭരിക്കുന്നത്. ഡൽഹി-എൻസിആർ, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) മറ്റ് സഹകരണ സംഘങ്ങൾ മുഖേനയും തക്കാളി വിതരണം ചെയ്യും.

നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) ഈ സംസ്ഥാനങ്ങളിൽ 8.84 ലക്ഷം കിലോ തക്കാളി വിതരണം ചെയ്‌തിട്ടുണ്ട്. ഇത് തുടരുമെന്നും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലും കർണാടകയിലും തക്കാളിയുടെ മൊത്തവില കുറയുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് തക്കാളിക്ക് വില കുത്തനെ കൂടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തക്കാളി ഭക്ഷണമെനുവിൽ നിന്ന് നീക്കം ചെയ്‌ത് നാളുകൾ ആയിട്ട് ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കുന്നതിന്‍റെ ആശ്വാസത്തിലാണ് ജനം. അതേസമയം തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിരവധി വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തക്കാളി വിറ്റ് കിട്ടിയ പണത്തിനായി കൊലപാതകം, കൃഷിയിടത്തിൽ നിന്ന് തക്കാളി മോഷണം, വിപണിയിൽ വിൽക്കാൻ തക്കാളി കൊണ്ടുപോയ വാഹനം തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളും ഇതില്‍പ്പെടും.

ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി തക്കാളി വിതരണം ചെയ്യുന്നതും മൊബൈൽ വാങ്ങുമ്പോൾ തക്കാളി ഫ്രീയായി നൽകുന്നതും ഒരു പെട്ടി തക്കാളിക്ക് ഒരു ഗ്രാം സ്വർണം വാങ്ങുക, തക്കാളി കൊണ്ട് തുലാഭാരം നടത്തൽ തുടങ്ങിയ കൗതുകകരമായ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

READ ALSO: No Confidence Motion| 'യുപിഎ ഭരിച്ച 10 വര്‍ഷം ശരിക്കും രാജ്യത്തിന് നഷ്ടമായിരുന്നു', പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.