മുംബൈ: ഇന്ത്യൻ വിപണി ഇന്ന് താഴോട്ട് നീങ്ങി. തുടക്കത്തിൽ തകർച്ച ഉണ്ടായെങ്കിലും പിന്നീട് തിരിച്ചുകയറി. ബിഎസ്ഇ സെൻസെക്‌സ് 120 പോയിന്‍റ് മാത്രം താഴ്ന്നപ്പോൾ എൻഎസ്ഇ നിഫ്റ്റി 50 18,000ന് മുകളിലെത്തി. ഭക്ഷ്യവിലപ്പെരുപ്പം വർധിച്ചപ്പോൾ, അസംസ്‌കൃത എണ്ണ ഉൾപ്പെടെയുള്ള മറ്റ് സാധനങ്ങളുടെ വിലയിൽ ഇളവ് വരുത്തി.
രാവിലെയും വിപണി തകർച്ചയിൽ നിന്ന് കരകയറിയിരുന്നെങ്കിലും വീണ്ടും സൂചിക താഴുകയായിരുന്നു. നിഫ്‌റ്റി 17,900ന് മുകളിൽ എത്തിയിട്ടാണ് താഴ്‌ന്നത്. വിദേശ വിപണികൾക്കുണ്ടായത്ര തകർച്ച ഇന്ത്യൻ വിപണിക്കുണ്ടായില്ല. ആരംഭത്തിൽ ഒരു ശതമാനം ഇടിവിലായിരുന്നു മുഖ്യസൂചികകൾ. പ്രീഓപ്പണിൽ 1150 പോയിന്‍റ് താഴ്‌ന്ന് 59,417 എത്തിയ സെൻസെക്‌സ് പിന്നീട് 60,000നു മുകളിൽ കയറി. എന്നാൽ വ്യാപാരം ഒരു മണിക്കൂർ എത്തുന്നതിന് മുൻപ് തന്നെ 60000 നഷ്‌ടപ്പെടുത്തി. നിഫ്റ്റി 17,945 വരെ എത്തിയിട്ട് താഴ്‌ന്നു. മുഖ്യസൂചികകൾ വീണ്ടും ഒരു ശതമാനത്തിലധികം താഴ്‌ചയിലായി. ബാങ്കുകൾ തുടക്കത്തിൽ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീട് താഴ്‌ന്നു. എസ്ബിഐ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നു.
ടെക് മഹീന്ദ്ര, റിലയൻസ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്‌ടം നേരിട്ടത്. യുഎസ് സൂചികകൾ കനത്ത നഷ്‌ടം നേരിട്ടു. ഏഷ്യൻ സൂചികകളും നഷ്‌ടത്തിലാണ്. ഐടി മേഖലകളാണ് ഏറ്റവും സമ്മർദത്തിലായത്. ഐടി സൂചിക തുടക്കത്തിൽ മൂന്നര ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇൻഫോസിസ് , വിപ്രോ, എച്ച്സിഎൽ തുടങ്ങിയവ 2ശതമാനം മുതൽ 4 ശതമാനം വരെ താഴ്‌ചയിലായിരുന്നു. സാമ്പത്തിക മാന്ദ്യം മുതൽ 6 പ്രമുഖ ഐടി കമ്പനികലുടെ ഡോളർ വരുമാനം ഗണ്യമായി ഇടിയുമെന്നാണ് ഗോൾഡ്‌മാൻ സാക്‌സ് വിശകലന റിപ്പോർട്ട്.
റിലയൻസ് ഓഹരിയും നഷ്‌ടത്തിലായി. രൂപ ഇന്ന് നഷ്‌ടത്തിലായി. ഡോളർ 79.6 രൂപയിൽ ഓപ്പൺ ചെയ്‌തു. പിന്നീട് 79.48 രൂപയായി. ഡോളർ സൂചിക ഇന്നലെ കുതിച്ചുകയറിയതാണ് കാരണം. സ്വർണം ലോകവിപണിയിൽ 1699 ഡോളറിലേക്ക് താണു. കേരളത്തിൽ സ്വർണം പവന് 280 രൂപ കുറഞ്ഞു. 37,120 രൂപയാണ് സ്വർണത്തിന്‍റെ വില.