ETV Bharat / business

യുഎസ് ഡോളറിനെതിരെ 83.06ലേക്ക് കൂപ്പുകുത്തി രൂപ ; റെക്കോഡ് താഴ്‌ച - ക്രൂഡ് ഓയില്‍ വാര്‍ത്തകല്‍

രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.06ല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ റെക്കോഡ് താഴ്‌ച

Rupee hits record low  US dollar  രൂപയുടെ മൂല്യം കൂപ്പുകുത്തി  റെക്കോഡ് താഴ്‌ച  മുംബൈ വാര്‍ത്തകള്‍  മുംബൈ പുതിയ വാര്‍ത്തകള്‍  ക്രൂഡ് ഓയില്‍ വില വര്‍ധനവ്  ക്രൂഡ് ഓയില്‍ വാര്‍ത്തകല്‍  ബിസിനസ് വാര്‍ത്തകള്‍
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി; റെക്കോഡ് താഴ്‌ച
author img

By

Published : Oct 20, 2022, 1:08 PM IST

മുംബൈ : യുഎസ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടര്‍ക്കഥ. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 20) വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.06 എന്ന റെക്കോര്‍ഡ് താഴ്‌ചയിലേക്കെത്തി. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍, അന്താരാഷ്‌ട്ര വിപണികളിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് തുടങ്ങിയ കാരണങ്ങളാണ് രൂപയ്‌ക്ക് തിരിച്ചടിയായത്.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്തരത്തില്‍ കൂപ്പുകുത്തുന്നത്. ഡോളർ സൂചിക 0.07 ശതമാനം ഉയർന്ന് 113.06 എന്ന നിലയിലെത്തി. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 0.17 ശതമാനം ഇടിഞ്ഞ് 92.25 ഡോളറിലെത്തി.

ആഭ്യന്തര ഓഹരി വിപണിയിൽ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 140.09 പോയിന്‍റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 58,967.10 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 43.95 പോയിന്‍റ് 0.25 ശതമാനം ഇടിഞ്ഞ് 17,468.30ലെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.