ETV Bharat / business

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം; മുന്നില്‍ എറണാകുളം ജില്ല - Registration Department income

12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി.

രജിസ്ട്രേഷൻ വകുപ്പ് വരുമാനം  സാമ്പത്തിക വർഷം 2021-22 റവന്യൂ വരുമാനം  വിഎൻ വാസവൻ ആധാര രജിസ്ട്രേഷൻ  Registration Department income  Registration Department financial year
രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം
author img

By

Published : Apr 1, 2022, 8:36 PM IST

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന് 2021-22 സാമ്പത്തിക വർഷത്തിൽ റെക്കോഡ് വരുമാനം. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർധനവാണുണ്ടായത്. 12 ജില്ലകളിൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ വരുമാനമുണ്ടായി.

കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനമാണ് വരുമാന വർധനക്കിടയാക്കിയതെന്ന് സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എറണാകുളമാണ് സംസ്ഥാനത്ത് ഏറ്റവുമധികം റവന്യൂ വരുമാനം നേടിയ ജില്ല. 977.21 കോടി രൂപയുടെ വരുമാനം എറണാകുളം ജില്ലയിൽ ലഭിച്ചു.

572.27 കോടി വരുമാനം നേടിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 462.74 കോടി വരുമാനം സമാഹരിച്ച തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുണ്ട്. ആധാര രജിസ്ട്രേഷനിൽ നിന്നും 4,431.88 കോടി രൂപയാണ് വരുമാനമാണുണ്ടായത്. മുൻവർഷത്തേക്കാൾ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. 9,26,487 ആധാരങ്ങളാണ് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ രജിസ്റ്റർ ചെയ്‌തത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങളാണ് കൂടുതലായി രജിസ്റ്റർ ചെയ്‌തത്.

ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്‌തത് മലപ്പുറം ജില്ലയിലാണ് (1,20,143). തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത് (1,00,717). ഏഴ് സബ് രജിസ്ട്രാർ ഓഫിസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 25,148 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്‌തത്.

Also Read: കുരുക്ക് മുറുകുന്നുവോ?! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.