ETV Bharat / business

ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടത്തൂ, ടോക്കണൈസേഷന്‍ ഇനി നിങ്ങളുടെ കാര്‍ഡുകള്‍ സംരക്ഷിക്കും

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി പര്‍ച്ചേസിങ് നടത്തി പണം അടക്കുമ്പോള്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ അത്തരം സൈറ്റുകളുമായി പങ്കുവക്കപ്പെടുന്നു. ഇത് സുരക്ഷിതമല്ല. പലതരത്തിലുള്ള തട്ടിപ്പിനും കാര്‍ഡ് ഉടമകള്‍ ഇരകളാകുന്നുണ്ട്. ഇത്തരം ഓണ്‍ലൈന്‍ പണം തട്ടല്‍ തടയാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കാര്‍ഡ് ടോക്കണൈസേഷന്‍ കൊണ്ടുവന്നിരിക്കുന്നത്

author img

By

Published : Sep 30, 2022, 8:36 AM IST

RBI tokenization regulations  tokenization  tokenization regulations  RBI  Online shopping  debit card  credit card  online purchasing sites  bank  card network  ഓണ്‍ലൈന്‍ പര്‍ച്ചേസിങ്  ടോക്കണൈസേഷന്‍  ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  ആര്‍ബിഐ  Reserve Bank of India
ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടത്തൂ, ടോക്കണൈസേഷന്‍ ഇനി നിങ്ങളുടെ കാര്‍ഡുകള്‍ സംരക്ഷിക്കും

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരാണ് നാം ഓരോരുത്തരും. ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങില്‍ നമുക്ക് നമ്മുടെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി പങ്കുവയ്ക്കേണ്ടി വരുന്നു. എന്നാല്‍ കാര്‍ഡുകള്‍ സംബന്ധിച്ച് നാം പങ്കുവയ്ക്കുന്ന ഇത്തരം സെന്‍സിറ്റീവ് ഡാറ്റ അത്ര സുരക്ഷിതമല്ല.

ഡാറ്റ മോഷണം പോകാനും ചോരാനും സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് കാര്‍ഡ് ടോക്കണൈസേഷന്‍റെ പ്രാധാന്യം. കാര്‍ഡ് വിവരങ്ങള്‍ക്ക് പകരമായി ഒരു കോഡ് നമ്പര്‍ സൂക്ഷിക്കുന്ന രീതിയാണിത്.

കാര്‍ഡുകളുമായി ബന്ധപ്പെട്ട സെന്‍സിറ്റീവ് ഡാറ്റ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന പുതിയ പദ്ധതിയാണ് ടോക്കണൈസേഷന്‍.

ആർബിഐ ടോക്കണൈസേഷൻ റെഗുലേഷൻസ്: 2021 സെപ്റ്റംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രസ്‌തുത വിജ്ഞാപനം അതനുസരിച്ച്, കാർഡ് ഉടമസ്ഥനും കാര്‍ഡ് അനുവദിച്ച സ്ഥാപനത്തിനും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്കും അല്ലാതെ ഷോപ്പിങ് നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് 2022 ജൂണ്‍ 30 മുതല്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ സംഭരിക്കാന്‍ സാധിക്കില്ല. കാര്‍ഡ് വിവരങ്ങള്‍ക്ക് പകരമായി ഒരു കോഡ് നമ്പര്‍ (നെറ്റ്‌വര്‍ക്ക് ടോക്കണ്‍) ഉപയോഗിക്കേണ്ടതുണ്ട്. കാര്‍ഡ് ഉടമസ്ഥരുടെ നിര്‍ണായകമായ സാമ്പത്തിക വിവരങ്ങള്‍ സംരക്ഷിക്കുക, വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഡ് വഴി പണം തട്ടുന്നത് തടയുക, മറ്റു ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുക തുടങ്ങിയവയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

എന്താണ് ടോക്കണൈസേഷൻ: കാര്‍ഡ് ഉപയോഗിച്ച് നാം ഓണ്‍ലൈന്‍ പര്‍ച്ചേസിങ് നടത്തുമ്പോള്‍ പങ്കുവയ്ക്കപ്പെടുന്ന കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കും. രണ്ടാം തവണ ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ നാം നല്‍കാതെ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ കാര്‍ഡ് കാണിച്ച്, പണം ഈ കാര്‍ഡില്‍ നിന്ന് പിന്‍വലിക്കട്ടെ എന്നു ചോദിക്കുന്നത് നമ്മുടെ കാര്‍ഡ് വിവരങ്ങള്‍ അവര്‍ സൂക്ഷിച്ചിരിക്കുന്നതു കൊണ്ടാണ്.

ടോക്കണൈസേഷൻ എന്നത് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾക്ക് പകരം നമ്മുടെ ബാങ്ക് നൽകുന്ന ഒരു ടോക്കണ്‍ (കോഡ് നമ്പര്‍) ആണ്. ഇത്തരം ടോക്കണ്‍ ഉപയോഗിച്ച് പര്‍ച്ചേസിങ് നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകില്ല. അതായത്, കാര്‍ഡിലെ പേര്, കാലഹരണപ്പെടുന്ന തീയതി, സിവിവി നമ്പര്‍ എന്നിവ മറയ്‌ക്കപ്പെടും.

ആർബിഐയുടെ പുതിയ മാർഗനിർദേശങ്ങൾ:

  • ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നമ്പറിന് പകരം കാർഡ് വിശദാംശങ്ങൾ റഫർ ചെയ്യുന്നതിനും പേയ്‌മെന്‍റുകൾ നടത്തുന്നതിനും പേയ്‌മെന്‍റ് അഗ്രഗേറ്ററുകൾ (സ്ട്രൈപ്പ് പോലുള്ളവ) നെറ്റ്‌വർക്ക് ടോക്കണുകൾ ഉപയോഗിക്കേണ്ടതുണ്ട്.
  • കാർഡ് വിശദാംശങ്ങൾ സൂക്ഷിക്കുന്നതിനും ആവർത്തിച്ചുള്ള പേയ്‌മെന്‍റുകൾക്കായി അത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതിനും കാർഡ് ഉടമയുടെ സമ്മതം വാങ്ങുക.
  • കാർഡ് വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നതിന് മുമ്പ് 3ഡി സുരക്ഷിത പ്രാമാണീകരണവും മറ്റ് ആർബിഐ ഇ-മാൻഡേറ്റുമായി ബന്ധപ്പെട്ട ആവശ്യകതകളും നടത്തുക.
  • ഉപഭോക്താക്കൾക്ക് അവരുടെ വ്യാപാര പ്ലാറ്റ്‌ഫോമിൽ നിന്ന് അവരുടെ ടോക്കണുകൾ ഇല്ലാതാക്കാനുള്ള ഒരു ഓപ്ഷൻ നൽകുക.

പ്രാവര്‍ത്തികമാകുന്നത് എങ്ങനെ: ഒക്‌ടോബര്‍ 1മുതല്‍ കാര്‍ഡിന്‍റെ വിവരങ്ങള്‍ക്ക് പകരമായി ഒരു കോഡ് നമ്പറാകും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബാങ്കിലേക്കും നെറ്റ്‌വര്‍ക്കിലേക്കും കൈമാറുക. ഈ കോഡ്, കാര്‍ഡിന്‍റെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്‍റെയും ഷോപ്പിങ്ങിനായി നാം ഉപയോഗിക്കുന്ന മൊബൈലിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ ഐഡന്‍റിഫിക്കേഷന്‍ നമ്പറുകളുടെ സങ്കലനമായിരിക്കും. എന്നാല്‍ ഇത് ഉപഭോക്താക്കളെ ബാധിക്കുന്നില്ല.

കാര്‍ഡ് അനുവദിച്ച ബാങ്ക്, കാര്‍ഡ് നെറ്റ്‌വര്‍ക്ക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോം എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചെയ്യുന്ന പ്രവര്‍ത്തനമാണിത്. ഉപഭോക്താവ് സാധാരണ രീതിയില്‍ കാര്‍ഡ് വഴി ഒടിപി നല്‍കി പണം കൊടുത്താല്‍ മതി.

കാർഡ് വിശദാംശങ്ങൾ സുരക്ഷിതമാണോ: യഥാർഥ കാർഡ് ഡാറ്റ, ടോക്കണുകൾ, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ അംഗീകൃത കാർഡ് നെറ്റ്‌വർക്കുകൾ സുരക്ഷിതമായ രീതിയില്‍ സംഭരിക്കുന്നു. ഒരു ടോക്കൺ അഭ്യർഥന നടത്തിയ ആള്‍ക്ക് കാര്‍ഡ് നമ്പറോ മറ്റേതെങ്കിലും കാര്‍ഡ് വിവരമോ സംഭരിക്കാന്‍ കഴിയില്ല. ടോക്കണിനായി അപേക്ഷിക്കുന്ന ആളുടെ സാക്ഷ്യപത്രം കൈപറ്റുന്നതിനും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

എന്തുകൊണ്ട് ടോക്കണൈസേഷന്‍: കാർഡ് വിശദാംശങ്ങളും ഉപയോക്തൃ ഡാറ്റയും പലപ്പോഴും പേയ്‌മെന്‍റ് അല്ലെങ്കിൽ മർച്ചന്‍റ് ഗേറ്റ്‌വേ (ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ്) കളിൽ സംഭരിക്കുന്നു. വെബ്‌സൈറ്റുകളിലെ ഈ ഡാറ്റ സംഭരണമാണ് ഉപഭോക്താവിന്‍റെ ഡാറ്റയെ ഓൺലൈൻ ഫിഷിങ്ങിനും മറ്റു തട്ടിപ്പിനും ഇരയാക്കുന്നത്. ഇടപാട് സമയത്ത് ഒരു വ്യാപാരിക്ക് യഥാർഥ കാർഡ് വിശദാംശങ്ങൾ ലഭ്യമല്ലാത്തതിനാൽ ടോക്കണൈസേഷൻ ഒരു സുരക്ഷിത ബദലായി കണക്കാക്കപ്പെടുന്നു. ഉപഭോക്താവിന്‍റെ കാർഡ് വിശദാംശങ്ങൾ ബാങ്കിലും അംഗീകൃത കാർഡ് നെറ്റ്‌വർക്കിലും മാത്രമേ സംഭരിക്കപ്പെടുകയുള്ളൂ.

കാര്‍ഡ് എങ്ങനെ ടോക്കണൈസ് ചെയ്യാം:

  • ഉത്‌പന്നങ്ങൾ വാങ്ങാൻ ഒരു ഇ-കൊമേഴ്‌സ് വെബ്സൈറ്റ് സന്ദർശിക്കുക
  • പേയ്‌മെന്‍റ് രീതിയായി കാർഡ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം നൽകുക
  • ഒരു ടോക്കൺ ജനറേറ്റ് ചെയ്യാനും ആർബിഐ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സംഭരിക്കാനും വെബ്‌സൈറ്റിലെ ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ കാർഡ് സുരക്ഷിതമാക്കുക എന്ന് പറയുന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക
  • നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കും
  • ബാങ്ക് പേജിൽ ഒടിപി നൽകുക, ടോക്കൺ ജനറേഷനും ഇടപാടിന്‍റെ അംഗീകാരത്തിനും കാർഡ് വിശദാംശങ്ങൾ അയയ്ക്കും
  • ടോക്കൺ, വ്യാപാരിക്ക് അയയ്‌ക്കുകയും വ്യക്തിഗത കാർഡ് വിശദാംശങ്ങളുടെ സ്ഥാനത്ത് ടോക്കണ്‍ സംരക്ഷിക്കുകയും ചെയ്യും
  • അടുത്ത തവണ നിങ്ങൾ അതേ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അല്ലെങ്കിൽ മർച്ചന്‍റ് വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, സേവ് ചെയ്‌ത കാർഡിന്‍റെ അവസാന നാല് അക്കങ്ങൾ പ്രദർശിപ്പിക്കും. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ടോക്കണൈസ് ചെയ്‌തതായി ഇത് സൂചിപ്പിക്കുന്നു.

കാർഡുകൾ ടോക്കണൈസ് ചെയ്യേണ്ടത് നിർബന്ധമാണോ: ഉപഭോക്താക്കൾക്ക് ടോക്കണൈസേഷൻ സ്വീകരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടില്ല. ഒരു ടോക്കൺ സൃഷ്‌ടിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇടപാട് ഏറ്റെടുക്കുന്ന സമയത്ത് കാർഡ് വിശദാംശങ്ങൾ നേരിട്ട് നൽകി പഴയതുപോലെ ഇടപാട് തുടരാം. ആർബിഐയുടെ നിർദേശപ്രകാരം, 2022 സെപ്‌റ്റംബർ 30-നകം, ടോക്കണൈസ്‌ഡ് ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനും ഇതര സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും ടോക്കണുകൾ സൃഷ്‌ടിക്കുന്നതിനും ഇടപാടുകൾ ഏറ്റെടുക്കുന്നതിനുമുള്ള പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ എല്ലാ പങ്കാളികളും തയാറാകണമെന്ന് നിർദേശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.