മുംബൈ: വീട്, വാഹനം തുടങ്ങിയവയുടെ വായ്പകളുടെ മാസത്തവണ തിരിച്ചടവ് (ഇഎംഐ) നിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാന പലിശ നിരക്കുകള്‍ അടിസ്ഥാന പോയിന്‍റായ 50ല്‍ നിന്ന് ഉയര്‍ത്തിയ ശേഷമാണ് ആർബിഐയുടെ പുതിയ തീരുമാനം. ഉയര്‍ന്ന പണപ്പെരുപ്പം കുറയ്‌ക്കുന്നതിനായി മെയ് മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. വായ്പ നിരക്കിലും റീപർച്ചേസ് നിരക്കിലും അരശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി ഉയര്‍ന്നു. ആറ് മാസമായി കംഫർട്ട് സോണിന് മുകളിൽ തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പുതിയ തീരുമാനമാണിതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, ആഗോള മാന്ദ്യം എന്നിവയുടെ അവലോകനം നടത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല. 2022-23ലെ ആദ്യ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പ്രവചിച്ചിരുന്നുവെന്ന് ശക്തികാന്ത ദാസ് ചുണ്ടികാട്ടി. ആഗോള വിപണിയിലുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതയാണ് പണപെരുപ്പത്തിന് കാരണമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ആഗോള തലത്തില്‍ ചരക്ക്, ലോഹം, ഭക്ഷ്യവസ്‌തുക്കള്‍ എന്നിവയുടെ വില താരതമ്യേന കുറഞ്ഞു. എന്നാലും മുന്‍പത്തെ വിലകളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ അവ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. നെല്ല് സംഭരണം ബഫർ മാനദണ്ഡങ്ങൾക്ക് മുകളിലാണെങ്കിലും നെല്ല് വിതയ്ക്കുന്നതിലെ കുറവ് ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മെയ് മാസം മുതല്‍ പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് 140 ബിപിഎസായി വര്‍ധിപ്പിച്ചു. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 6.7 ശതമാനമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രവചനം. തുടര്‍ന്ന് അടുത്ത വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 7.2 ശതമാനത്തിൽ തുടരുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
ന്യൂട്രൽ പോളിസി നിരക്കിലേക്ക് എത്തുന്നതുവരെ നിവലിലെ വര്‍ധന തുടരുമന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് അറിയിച്ചു. റഷ്യയുടെ യുക്രെന്‍ അധിനിവേശം സൃഷ്‌ടിച്ച പ്രധാന ആഘാതങ്ങളിലൊന്നാണ് വിലകയറ്റം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചയുടെ സൂചനയാണ്.
രൂപയുടെ മൂല്യം ഇടിഞ്ഞതിനെതിരെ ആര്‍ബിഐ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും രൂപയുടെ സ്ഥിരത നിലനിർത്തുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ധവ് മൂലം 2022-23 കാലയളവിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചര്‍ത്തു. ഇത്തവണത്തെ വർധനവോടെ കൂടി മൂന്നുമാസത്തിനിടെ നിരക്ക് വർധന 1.40ശതമാനമായി ഉയർന്നിട്ടുണ്ട്.