ETV Bharat / business

RBI Doubles Gold Loan Limits For Urban Co Op Banks : അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ ഇനി 4 ലക്ഷം വരെ സ്വര്‍ണ വായ്‌പ ; അര്‍ഹത ബുള്ളറ്റ് റീപെയ്മെന്‍റുകാര്‍ക്ക് - അര്‍ബന്‍ ബാങ്ക്

RBI doubles gold loan limits for urban co op banks : ഉയര്‍ന്ന വായ്‌പ ആര്‍ക്കൊക്കെ ലഭിക്കും, ആനുകൂല്യം ഏതൊക്കെ ബാങ്കുകളില്‍ എന്നെല്ലാം അറിയാം

RBI doubles gold loan limits for urban co op banks

author img

By ETV Bharat Kerala Team

Published : Oct 7, 2023, 6:25 AM IST

മുംബൈ : അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണ വായ്‌പയുടെ പരമാവധി പരിധി ഇരട്ടിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തു. നിലവില്‍ സ്വര്‍ണപ്പണയത്തിന്‍മേലുള്ള പരമാവധി വായ്‌പ 2 ലക്ഷമെന്നത് നാലുലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത് (RBI doubles gold loan limits for urban co op banks). ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണനാ മേഖലകളില്‍ വായ്‌പ ലക്ഷ്യം കൈവരിച്ച അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കാവും ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.

അര്‍ബന്‍ സഹകരണ ബാങ്കുകളിലെ എല്ലാ സ്വര്‍ണ പണയ വായ്‌പകള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ബുള്ളറ്റ് റീപെയ്മെന്‍റ് (Bullet repayment) രീതി തെരഞ്ഞെടുക്കുന്ന ഇടപാടുകാര്‍ക്ക് മാത്രമാകും ഉയര്‍ന്ന വായ്‌പയ്ക്ക്‌ അര്‍ഹതയുണ്ടാവുക. വായ്‌പ കാലാവധിയുടെ ഒടുവില്‍ മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കു‌ന്നതാണ് ബുള്ളറ്റ് റീപെയ്മെന്‍റ് രീതി. മുന്‍ഗണനാ വായ്‌പ മേഖലകളില്‍ ലക്ഷ്യം കൈവരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുമെന്ന് നേരത്തേ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയെക്കൂടി പെയ്മെന്‍റ് ഇന്‍ഫ്രാസ്ട്രക്‌ടര്‍ ഡെവലപ്മെന്‍റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. പദ്ധതിയുടെ കാലാവധി 2 വര്‍ഷത്തേക്ക് നീട്ടുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. കറന്‍സി വഴിയുള്ള പണമിടപാട് ചുരുക്കാനും ഡിജിറ്റല്‍ പണ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ആവിഷ്‌കരിച്ചതാണ് പെയ്മെന്‍റ് ഇന്‍ഫ്രാസ്ട്രക്‌ടര്‍ ഡവലപ്മെന്‍റ് ഫണ്ട് പദ്ധതി.

2021 ജനുവരിയില്‍ ആരംഭിച്ച പദ്ധതി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 2025 ഡിസംബര്‍ 31 വരെ പദ്ധതി തുടരും. പി എം സ്വനിധി പദ്ധതിയിലെ ഗുണഭോക്താക്കളെ 2021 ഓഗസ്‌റ്റില്‍ പി ഐഡി എഫ് പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഡിജിറ്റല്‍ പണ ഇടപാടുകള്‍ താഴേത്തലം വരെ വ്യാപിപ്പിക്കാന്‍ പി ഐഡി എഫ് പദ്ധതി ഉപകാരപ്പെടുന്നതായി ആര്‍ ബി ഐ വിലയിരുത്തി.

2023 ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും രാജ്യത്താകെ രണ്ട് കോടി 66 ലക്ഷം ടച്ച് പോയിന്‍റുകള്‍ യാഥാര്‍ഥ്യമാക്കാനായി. ഡിജിറ്റലായി പണം സ്വീകരിക്കുന്നതിനുള്ള സൗണ്ട് ബോക്‌സ് ഉപകരണങ്ങളും ആധാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബയോമെട്രിക് ഉപകരണങ്ങളും പി ഐഡി എഫ് പദ്ധതിക്ക് കീഴില്‍ വ്യാപകമാക്കുകയാണ്. കരകൗശല തൊഴിലാളികള്‍ക്ക് നല്‍കുന്ന വായ്‌പകള്‍ക്ക് 8 ശതമാനം സബ്‌സിഡി അനുവദിക്കുന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി കഴിഞ്ഞ മാസമായിരുന്നു പ്രഖ്യാപിച്ചത്.

കേവലം 5 ശതമാനം പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്‌പ അനുവദിക്കുന്നതാണ് വിശ്വ കര്‍മ്മ പദ്ധതി. മരപ്പണിക്കാര്‍, തട്ടാന്‍മാര്‍, കൊല്ലന്മാര്‍ മേസ്‌തിരിമാര്‍, കല്ലുകൊത്തന്മാര്‍, ബാര്‍ബര്‍മാര്‍, ശില്‍പ്പികള്‍, ഉരു നിര്‍മാതാക്കള്‍ എന്നിവരൊക്കെ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തുടക്കത്തില്‍ ഒരു ലക്ഷം രൂപ വായ്‌പ അനുവദിച്ച ശേഷം 18 മാസക്കാലത്തെ തിരിച്ചടവ് നോക്കി 2 ലക്ഷം കൂടി വായ്‌പ അനുവദിക്കുന്നതാണ് രീതി. വായ്‌പയ്ക്ക് പുറമെ ഇവര്‍ക്ക് ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും ബ്രാന്‍ഡ് പ്രൊമോഷനിലും പരിശീലനവും നല്‍കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.