ETV Bharat / business

നെറ്റ്‌ഫ്‌ളിക്‌സില്‍ ഗെയിം കളിക്കുന്നവര്‍ വെറും ഒരു ശതമാനത്തില്‍ താഴെ; പുതിയ റിപ്പോര്‍ട്ട്

author img

By

Published : Aug 10, 2022, 5:04 PM IST

നെറ്റ്‌ഫ്‌ളിക്‌സിന്‍റെ സബ്‌സ്‌ക്രൈബേഴ്‌സില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഗെയിമിങ്ങ് ഉപയോഗിക്കുന്നത് എന്ന് റിപ്പോര്‍ട്ട്

Netflix users have not tried its games  Netflix games  Netflix latest news  netflix Video streaming platform  നെറ്റ്ഫ്ലിക്‌സില്‍ ഗെയിം കളിക്കുന്നവര്‍ വെറും ഒരു ശതമാനത്തില്‍ താഴെ  വീഡിയോ സംപ്രേക്ഷണ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ്  നെറ്റ്ഫ്ലിക്‌സ് പുതിയ വാര്‍ത്തകള്‍  നെറ്റ്ഫ്ലിക്‌സ് ഏറ്റവും പുതിയ വാര്‍ത്ത  അന്തര്‍ദേശീയം  ഏറ്റവും പുതിയ വാര്‍ത്ത
നെറ്റ്‌ഫ്‌ളിക്‌സില്‍ ഗെയിം കളിക്കുന്നവര്‍ വെറും ഒരു ശതമാനത്തില്‍ താഴെ; പുതിയ റിപ്പോര്‍ട്ട്

സാന്‍ ഫ്രാന്‍സിസ്‌ക്കോ: വീഡിയോ സംപ്രേക്ഷണ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്‌ളിക്‌സിന്‍റെ ഗെയിമിങ്ങ് ബിസിനസ് തകര്‍ച്ചയിലേക്ക്. നെറ്റ്‌ഫ്‌ളിക്‌സിന്‍റെ സബ്‌സ്‌ക്രൈബേഴ്‌സില്‍ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഗെയിമിങ്ങ് ഉപയോഗിക്കുന്നത്. പ്രതിദിനം ശരാശരി 1.7 ദശലക്ഷം ആളുകളാണ് ഗെയിം കളിക്കുന്നത്. എന്നാല്‍, 221 ദശലക്ഷം വരുന്ന നെറ്റ്‌ഫ്‌ളിക്‌സ് ഉപയോക്താക്കളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഗെയിമിങ്ങിനായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന് ആപ്പ് അനലിറ്റിക്‌സ് കമ്പനിയായ ആപ്‌ടോപ്പിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷാവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുവാനുള്ള പദ്ധതിയിലാണ് നെറ്റ്‌ഫ്‌ളിക്‌സ്. കഴിഞ്ഞ നവംബർ മുതൽ ഷോ റിലീസുകൾക്കിടയിൽ ഉപയോക്താക്കളെ ഗെയിമിങ്ങ് ഉപയോഗിക്കാന്‍ പ്രാപ്‌തരാക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. ഗെയിമുകൾ സബ്‌സ്‌ക്രൈബർമാർക്ക് മാത്രമേ ഉപയോഗിക്കാനാവു, പക്ഷേ ഇതിനായി വിവിധ ആപ്പുകളിലായി ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

ആദ്യ തവണ നെറ്റ്‌ഫ്‌ളിക്‌സിന് ഏകദേശം ഒരു ദശലക്ഷത്തോളം സബ്‌സ്‌ക്രൈബഴ്‌സിനെ നഷ്‌ടപ്പെട്ടു. എന്നാല്‍ രണ്ടാം തവണ നഷ്‌ടമായത് 2,00,000 സബ്‌സ്‌ക്രൈബഴ്‌സിനെയാണ്. ആളുകള്‍ വിനോദത്തിനായി ഏറ്റവുമധികം സമയം ചിലവിടുന്ന ആപ്പുകളായി നെറ്റ്‌ഫ്‌ളിക്‌സിനെയും ടിക് ടോക്കിനെയും തിരഞ്ഞെടുത്തിരുന്നു. എങ്ങനെ ഉപയോക്താക്കളെ ഗെയിമിങ്ങ് ഉപയോഗിക്കാന്‍ പ്രാപ്‌തരാക്കാം എന്നത് കമ്പനി നിരീക്ഷിക്കുകയാണെന്ന് നെറ്റ്‌ഫ്‌ളിക്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.