ETV Bharat / business

ഭക്ഷണശേഷം 2 മുതല്‍ 2.30 വരെ ഉറങ്ങാം ; ജീവനക്കാർക്ക് ഉച്ചമയക്കത്തിന് സമയം അനുവദിച്ച് കമ്പനി, സൗകര്യവുമൊരുക്കും - ജീവനക്കാർക്ക് ഉച്ചമയക്കത്തിന് സമയം

സുഖകരമായ ഉറക്കം ഉറപ്പാക്കുന്നതിന് നാപ് പോഡുകളും വിശ്രമമുറികളും അനുവദിക്കുമെന്ന് കമ്പനി

Bengaluru startup wakefit solutions  nap break for employees  ജീവനക്കാർക്ക് ഉച്ചമയക്കത്തിന് സമയം  ബെംഗളൂരു സ്റ്റാർട്ട്-അപ്പ് വേക്ക്ഫിറ്റ് സൊല്യൂഷൻ
ജീവനക്കാർക്ക് ഉച്ചമയക്കത്തിന് സമയം അനുവദിച്ച് സ്റ്റാർട്ട്-അപ്പ് കമ്പനി
author img

By

Published : May 8, 2022, 7:27 AM IST

ബെംഗളൂരു : ജോലിക്കിടയിൽ ഉറക്കം വരുന്നതും അല്‍പ്പം ഒന്നുമയങ്ങാനായെങ്കിലോയെന്ന് തോന്നുന്നതും സ്വാഭാവികമാണ്. ഉച്ചയൂണ് കഴിഞ്ഞ നേരത്താണെങ്കിൽ ഉറങ്ങാനുള്ള പ്രവണത കൂടുതലായിരിക്കും. എന്നാൽ ആ തോന്നല്‍ ചായയോ കാപ്പിയോ കുടിച്ച് നിയന്ത്രിക്കുകയാണ് പലരും ചെയ്യാറ്.

എന്നാൽ ജീവനക്കാർക്ക് ഉച്ചയൂണിന് ശേഷം അരമണിക്കൂർ ഉറങ്ങാൻ സമയം അനുവദിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു സ്റ്റാർട്ട്-അപ്പ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന സ്ഥാപനമാണ് ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഔദ്യോഗിക ഉറക്കസമയം പ്രഖ്യാപിച്ചത്. ഇത് വ്യക്തമാക്കിക്കൊണ്ട് കമ്പനിയുടെ സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ ജീവനക്കാർക്ക് മെയിൽ അയക്കുകയും ചെയ്‌തു.

ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ എല്ലാ ജീവനക്കാർക്കും ഉറങ്ങാമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. ഓൺലൈൻ ഡയറക്‌ട് -ടു-കൺസ്യൂമർ ഹോം, സ്ലീപ്പ് സൊല്യൂഷൻസ് ബ്രാൻഡ് ആയതിനാൽ കമ്പനിയുടെ പോളിസിയുമായി തികച്ചും യോജിക്കുന്നതാണ് പുതിയ പ്രഖ്യാപനം.

"ഞങ്ങൾ കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസിലാണ്. എന്നിട്ടും വിശ്രമത്തിന്‍റെ നിർണായക വശമായ ഉച്ചയുറക്കത്തോട് നീതി പുലർത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾ എല്ലായ്‌പ്പോഴും ഉറക്കം ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ ഇന്ന് മുതൽ ഞങ്ങൾ കാര്യങ്ങൾ വേറൊരു തലത്തിലേക്ക് ഉയർത്തും " - രാമലിംഗഗൗഡ മെയിലിൽ കുറിച്ചു.

26 മിനിട്ട് ദൈർഘ്യമുള്ള ചെറുമയക്കത്തിന് 33% പ്രവർത്തനക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന നാസയുടെ പഠനവും ഉറക്കം എങ്ങനെയാണ് ക്ഷീണമകറ്റുന്നത് എന്ന ഹാർവാർഡ് പഠനവും അദ്ദേഹം മെയിലിലൂടെ പങ്കുവച്ചു.

പുതിയ പദ്ധതി നടപ്പിൽ വരുത്തുന്നതിന് ഉച്ചയുറക്കത്തിന് വേണ്ടിയുള്ള സമയത്തെ എല്ലാ ജോലികളും നിർത്തുമെന്ന് കമ്പനി ട്വിറ്ററിൽ കുറിച്ചു. സുഖകരമായ ഉറക്കം ഉറപ്പാക്കുന്നതിന് നാപ് പോഡുകളും വിശ്രമമുറികളും അനുവദിക്കുമെന്നും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.