ETV Bharat / business

ആഗോള സമ്പന്നരുടെ പട്ടികയുമായി ഫോബ്‌സ് ; മുകേഷ് അംബാനി ഒമ്പതാമത്, 169 ഇന്ത്യക്കാർ

author img

By

Published : Apr 5, 2023, 12:33 PM IST

90.7 ബില്യൺ ഡോളർ ആസ്‌തിയുമായാണ് മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ളത്

Mukesh Ambani  Mukesh Ambani Forbes World Billionaires List  Forbes World Billionaires List  Ambani  richest man Mukesh Ambani  richest man  ആഗോള സമ്പന്നരുടെ പട്ടിക  മുകേഷ് അംബാനി ഒമ്പതാമത്  ഫോബ്‌സ് മാസിക  ഏറ്റവും സമ്പന്നനായ ഏഷ്യക്കാരൻ  മുകേഷ് അംബാനി  Mukesh Ambani
ആഗോള സമ്പന്നരുടെ പട്ടികയുമായി ഫോബ്‌സ് ; മുകേഷ് അംബാനി ഒമ്പതാമത്, 169 ഇന്ത്യക്കാർ

മുംബൈ: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ ആഗോള പട്ടികയിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്‌ടമായ മുകേഷ് അംബാനി. 37-ാമത് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരൻ എന്ന പദവി അദ്ദേഹം നിലനിർത്തുകയും ചെയ്‌തു. 90.7 ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനി കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു.

ഈ വർഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് മുൻ മൈക്രോസോഫ്‌റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ്, ഡെൽ ടെക്‌നോളജീസ് ചെയർമാൻ മൈക്കൽ ഡെൽ എന്നിവരെക്കാൾ ഉയർന്ന റാങ്കിലാണ് അംബാനിയുടെ സ്ഥാനം. കഴിഞ്ഞ വർഷം ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആഗോള വിപണിൽ അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. അദ്ദേഹത്തിന്‍റെ ആസ്‌തി 47.2 ബില്യൺ യുഎസ് ഡോളറാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ് സഹസ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാമതാണ്.

ലോകത്തിലെ 2640 ശതകോടീശ്വരൻമാരെയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 2,668 ആയിരുന്നത് 2023ൽ 2,640 ആയി കുറഞ്ഞപ്പോൾ ഇന്ത്യക്കാർ നേട്ടമുണ്ടാക്കി. 211 ബില്യൺ ഡോളർ ആസ്‌തിയുമായി ലൂയി വിറ്റൺ ഉടമ ബെർണാഡ് അർണോൾട്ടാണ് ഒന്നാമത്. 180 ബില്യൺ ഡോളറുമായി ടെസ്‌ല, സ്‌പേസ് എക്‌സ്‌ സഹസ്ഥാപകനായ ഇലോൺ മസ്‌ക്, 114 ബില്യൺ ആസ്‌തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.

സ്‌റ്റോക്കുകളുടെ വില ഇടിയുന്നതും നികുതി നിരക്കിലെ വർധനവും 1 ബില്യൺ യുഎസ്‌ ഡോളറിലധികം മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പുകളുടെ (Unicorns) തകർച്ചയുമാണ് ശതകോടീശ്വരൻമാരുടെ വരുമാനം കുറയുന്നതിന് കാരണമായി എന്നാണ് ഫോബ്‌സിന്‍റെ കണ്ടെത്തൽ. ആകെ ശതകോടീശ്വരൻമാരുടെ ആകെ മൂല്യം ഇപ്പോൾ 12.2 ട്രില്യൺ ഡോളറാണ്. 2022 മാർച്ചിലെ 12.7 ട്രില്യൺ ഡോളറിൽ നിന്നും 500 ബില്യൺ ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ALSO READ : നാസയുടെ മൂണ്‍ ടു മാർസ് പദ്ധതിയുടെ തലവനായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയ

ഫോബ്‌സിന്‍റെ കണക്കനുസരിച്ച് 735 അംഗങ്ങളുമായി യുഎസാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്. ഇവരുടെ ആകെ മൂല്യം 4.5 ട്രില്യൺ ഡോളറാണ്. രണ്ട് ട്രില്യൺ മൂല്യം കണക്കാക്കുന്ന ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ നിന്നടക്കമുള്ള 562 ശതകോടീശ്വരന്മാരുമായി ചൈനയാണ് രണ്ടാമത്. ഇന്ത്യയിൽ നിന്നും 169 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഈ പട്ടികയിൽ 9 മലയാളികളാണ് ഉൾപ്പെട്ടിട്ടുള്ളത്. 2023 മാർച്ച് 10 മുതലുള്ള ഓഹരി വിലകളും വിനിമയ നിരക്കുകളും ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.