ETV Bharat / business

സംസ്ഥാനത്തെ ഇന്ധനവിലയെ അതിജീവിക്കാൻ അതിര്‍ത്തി കടന്ന് മലയാളികള്‍ - petrol rate

തലപ്പാടിയിലെ പെട്രോൾ പമ്പുകളിൽ വന്‍ തിരക്ക്. പമ്പുകളിലെത്തുന്നതില്‍ അധികവും കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍. തലപ്പാടിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയും ഡീസലിന് 8 രൂപയും. സെസ് ഏര്‍പ്പെടുത്തിയാല്‍ തിരക്ക് ഇനിയും കൂടും. കെഎസ്‌ആര്‍ടിസികളും ഇന്ധനത്തിനായി കര്‍ണാടകയെ ആശ്രയിക്കുന്നു.

thalappady petrol pumb story  Karnataka Thalapaddy petrol pumb  ഇന്ധന വില കത്തികയറുന്നു  കെഎസ്‌ആര്‍ടിസി  തലപ്പാടി പെട്രോള്‍ പമ്പ്  കാസർകോട് വാര്‍ത്തകള്‍  കാസർകോട് ജില്ല വാര്‍ത്തകള്‍  കാസർകോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  kasargod news  petrol rate  diesel rate
തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ നിന്നുള്ള ദൃശ്യം
author img

By

Published : Feb 6, 2023, 2:17 PM IST

തലപ്പാടിയിലെ പെട്രോള്‍ പമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കാസർകോട്: സംസ്ഥാനത്ത് ഇന്ധന വില വര്‍ധിപ്പിച്ചതിന് പിന്നാലെ മലയാളി വാഹന ഉടമകളുടെ നീണ്ട നിരയാണ് കേരള -കർണാടക അതിർത്തിയായ തലപ്പാടിയിലെ പെട്രോൾ പമ്പുകളിൽ. കേരളത്തെക്കാളും പെട്രോളിനും ഡീസലിനും വലിയ വില കുറവ് തന്നെയാണ് ഈ തിരക്കിന് കാരണം.

നിലവില്‍ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വിലകുറവാണ് കര്‍ണാടകയിലുള്ളത്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സെസും കൂടി ഏർപ്പെടുത്തിയാൽ ഇവിടെ എത്തുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും കൂടും. കാസര്‍ക്കോട്ടുകാരില്‍ ഭൂരിഭാഗം പേരും ജില്ലയിലെ പെട്രോള്‍ പമ്പുകളെ കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോള്‍.

മാത്രമല്ല അതിര്‍ത്തി കടക്കുന്ന യാത്രികരുടെ ശ്രദ്ധ കവരാനായി പമ്പ് ജീവനക്കാര്‍ പ്രത്യേകമായി ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. കേരളത്തെക്കാള്‍ പെട്രോളിന് ആറിന് രൂപ കുറവാണെന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡാണ് പമ്പിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ധനം നിറയ്‌ക്കാനായി തലപ്പാടിയെയും ഗ്വളിമുഖയെയുമാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.

മാത്രമല്ല കര്‍ണാടകയിലെത്തിയാല്‍ ഫുള്‍ ടാങ്ക് പെട്രോളുമായാണ് മലയാളികള്‍ തിരിച്ച് അതിര്‍ത്തി കടക്കുന്നത്. കര്‍ണാടക അതിര്‍ത്തിയിലെ പമ്പിന് മുന്നിലുള്ള നീണ്ട നിരയില്‍ ഇന്ധനം നിറക്കാനെത്തുന്നത് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണെന്ന് കരുതേണ്ട. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളുടെയും ഏക ആശ്രയം ഈ പമ്പുകള്‍ തന്നെയാണ്.

നിലവിൽ കാസർകോട് - മംഗളൂരു സർവീസുകൾക്കായി പ്രതിദിനം 2860 ലിറ്റർ ഡീസൽ ആവശ്യമാണ്. കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിലൂടെ ഓരോ ദിവസവും 22800 രൂപ ലാഭിക്കാൻ സാധിക്കും. ഇതിലൂടെ 6,80000 രൂപയാണ് പ്രതിമാസം കെഎസ്ആർടിസിക്ക് ലാഭിക്കാനാകുന്നത്. നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്ന കെഎസ്‌ആര്‍ടിസിയ്‌ക്ക് ഇതൊരു വലിയ ആശ്വാസം തന്നെയാണ്.

കൊല്ലൂർ, സുള്ള്യ മേഖലകളിലേക്ക് സർവീസ് നടത്തുന്ന ദീർഘ ദൂര ബസുകളും കർണാടകയെ ആശ്രയിച്ചാൽ പ്രതിദിന ലാഭം 50,000മാകും. മാത്രമല്ല കര്‍ണാടകയിലേക്ക് ദിവസവും ജോലിയ്‌ക്ക് പോകുന്നവരും ഇത്തരത്തില്‍ ഇന്ധനത്തിനായി കര്‍ണാടകയെയാണ് ആശ്രയിക്കുന്നത്. വയനാട്ടില്‍ നിന്ന് പോകുന്ന ചരക്ക് വാഹനങ്ങളും കേരള അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് വാഹനങ്ങളുടെ ദാഹമകറ്റുന്നത്.

ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഈ വിലക്കുറവിന്‍റെ പ്രധാന ഉപഭോക്താക്കളാണ്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കും മറ്റും സാധനങ്ങളുമായി പോകുന്ന ഇതര സംസ്ഥാന വാണിജ്യ ട്രക്കുകളാണ് കേരളത്തിലെ പ്രധാന വരുമാനങ്ങളില്‍ ഒന്ന്. ഹൈവേയിലെ ഇന്ധന സ്റ്റേഷനുകളുടെ 60 ശതമാനം ലാഭവും വാണിജ്യ വാഹനങ്ങളിൽ നിന്നാണ്.

എന്നാല്‍ കേരളത്തിലെ പമ്പുകളില്‍ നിന്ന് ടാങ്കറുകൾ ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കർണാടകയെയും മാഹിയേയുമാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. ജില്ലയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ 25 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലർമാരും പറയുന്നു. സംസ്ഥാനത്തെ ഇന്ധന വില വര്‍ധനയില്‍ പൊറുതി മുട്ടിയതോടെയാണ് ജനങ്ങള്‍ ഇന്ധനത്തിനായി കര്‍ണാടകയെ ആശ്രയിക്കേണ്ടി വന്നത്. വാഹന ഉടമകളെല്ലാം ഇത്തരത്തില്‍ കര്‍ണാടകയെ ആശ്രയിച്ചാല്‍ സംസ്ഥാനത്തെ വരുമാനത്തിന്‍റെ പ്രധാന സ്രോതസുകളിലൊന്നായി ഇന്ധന മേഖലയ്‌ക്ക് അത് ചെറിയ തരത്തിലെങ്കിലും വെല്ലുവിളിയായേക്കാം.

also read: നികുതിയില്‍ ഇളവില്ല; മലയാളി ഇന്ധനം വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.