പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തവരാണോ നിങ്ങൾ? അല്ലെങ്കിൽ പ്രശ്‌നമാണ്. നികുതി നൽകുന്ന ഒരാളാണ് നിങ്ങളെങ്കിൽ, പാൻ കാർഡും ആധാർ കാർഡും (PAN Card And Aadhaar) തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത പക്ഷം ആദായ നികുതി വകുപ്പിന്‍റെ (Income Tax Department) ചട്ടപ്രകാരം 500 രൂപ മുതൽ 1000 രൂപ വരെ പിഴ (Penalty) നൽകേണ്ടി വരും. ഈ വര്‍ഷം ജൂണ്‍ 30 വരെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പിഴ 500 രൂപയായിരുന്നു. എന്നാല്‍ സമയ പരിധി അവസാനിച്ച ശേഷം ഇനി മുതല്‍ പിഴ 1000 രൂപ ആയിരിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ ഒരേ വ്യക്തിയുടെ രണ്ട് രേഖകളിലേയും വിവരങ്ങൾ തമ്മിൽ പൊരുത്തക്കേട് (Demographic Mismatch) ഉണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്. ഈ പ്രശ്‌നം പരിഹരിക്കാൻ വ്യക്തികൾക്ക് അവരുടെ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണവും (Biometric-Based Authentication) നൽകിയിട്ടുണ്ട്. പാൻ സേവന കേന്ദ്രങ്ങളിൽ (PAN Service Providers) നിന്ന് ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത ഉപഭോക്താവിന്‍റെ പാൻ കാർഡ് പ്രവർത്തനരഹിതവുമാകും. ഇത് ഒഴിവാക്കാന്‍ പിഴ അടക്കുക എന്ന ഒറ്റ പോംവഴിയേ നമുക്ക് മുന്നിലുള്ളൂ. പക്ഷേ എങ്ങിനെയാണ് പിഴ ഒടുക്കേണ്ടത്. നിങ്ങള്‍ പിഴ ഒടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദായ നികുതി വകുപ്പിന്‍റെ ഇ ഫയലിങ്ങ് പോര്‍ട്ടല്‍ വഴിയാണ് ചെയ്യേണ്ടത്.
Also Read : വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കൽ : സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാത്തവർ പിഴ അടക്കേണ്ട രീതി (How to Pay Penalty For Not Linking Aadhaar PAN)
- ആദായ നികുതി ഇ-ഫയലിങ് പോർട്ടൽ (Income Tax e-Filing portal) സന്ദർശിച്ച് പേ ടാക്‌സ് (Pay Tax) ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
- പാൻ വിശദാംശങ്ങൾ നൽകുക
- ഒടിപി പരിശോധിച്ച ശേഷം Proceed ബട്ടൺ ക്ലിക്ക് ചെയ്യുക
- മൂല്യനിർണയ വർഷം 2023 -2024 തെരഞ്ഞെടുക്കുക
- പേമെന്‍റ് രീതി എന്നതിൽ 'Other Receipts (500)' തെരഞ്ഞെടുത്ത് തുടരുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- പ്രീ-ഫിൽഡ് തുക അടക്കുന്നതിനാണെങ്കിൽ മറ്റുള്ളവ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- ശേഷം പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുക . ഇത്തരത്തില്‍ ചെയ്ത ശേഷം ലിങ്ക് ചെയ്യപ്പെട്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
- രണ്ട് രേഖകളും ലിങ്ക് ചെയ്യപ്പെട്ടോ എന്നറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്.
അതേസമയം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ജൂൺ 30 വരെയായിരുന്നു. അല്ലാത്ത പക്ഷം ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. വിപണി ഇടപാടുകളിൽ പ്രധാന തിരിച്ചറിയൽ രേഖയായി പെർമനെന്‍റ് അക്കൗണ്ട് നമ്പർ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സ് (സിബിഡിടി) ഇറക്കിയിട്ടുള്ള സർക്കുലർ നിർബന്ധമായും പാലിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.
നിങ്ങളുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങിനെ മനസ്സിലാക്കാം.
ഇതിന് ആദായ നികുതി വകുപ്പിന്‍റെ ഇ ഫയലിങ്ങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.
പേജിന്‍റെ ഇടത്തേ അറ്റത്ത് മുകളില്‍ കാണുന്ന ക്ലിക്ക് ലിങ്കുകളില്‍ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് സെലക്റ്റ് ചെയ്ത് ക്ലിക്ക് ചെയ്യുക.
അവിടെ നിന്നും റീ ഡയറക്റ്റ് ചെയ്യപ്പെട്ട് അടുത്ത പേജിലെത്തുമ്പോള്‍ 10 അക്ക പാന്‍ നമ്പറും 12 അക്ക ആധാര്‍ നമ്പറും നല്‍കണം.
തുടര്‍ന്ന് വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാറും പാന്‍കാര്‍ഡുമായി ഇതിനകം തന്നെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്തരമൊരു മെസ്സേജ് പോപ്പ് അപ്പ് ആയി വരും.
ആധാറും പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം പോപ്പ് അപ്പായി സ്ക്രീനില്‍ തെളിയും.
പത്ത് വർഷം കഴിഞ്ഞ ആധാർ കാർഡുകൾ പുതുക്കണമെന്ന് കേന്ദ്ര ഇലക്‌ട്രോണ്ക്‌സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
Also read : പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30വരെ നീട്ടി