എറണാകുളം: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4705 രൂപയും ഒരു പവന് 37640 രൂപയുമായി. കഴിഞ്ഞയാഴ്‌ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടായത്.
ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് കഴിഞ്ഞയാഴ്‌ച വില കുറവുണ്ടായത്. സമാനമായ സാഹചര്യം ഈ ആഴ്‌ചയും തുടരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഡോളറിന്‍റെ മൂല്യം വര്‍ധിച്ചതോടെ വില വര്‍ധിക്കുകയായിരുന്നു. നേരത്തെ പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
also read: ഡെഫ്ലിംപിക്‌സിൽ സ്വര്‍ണം നേടുന്ന ആദ്യ പഞ്ചാബുകാരിയായി ശ്രേയ സിംഗ്ല