ചെന്നൈ: ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട് ദോശ മേക്കർ പുറത്തിറക്കി സ്‌മാർട്ട് കിച്ചൺ ഓട്ടോമേഷൻ കമ്പനിയായ ഇവോഷെഫ് (EVOCHEF). ഈസി ഫ്ലിപ്പ് (EC FLIP) എന്നാണ് ദോശ മേക്കറിന് പേര് നൽകിയിരിക്കുന്നത്. വ്യാഴാഴ്‌ചയാണ് കമ്പനി ചതുരാകൃതിയിലുള്ള ദോശകൾ അച്ചടിച്ചിറക്കുന്ന സ്‌മാർട്ട് ദോശ മേക്കർ പുറത്തിറക്കിയത്.
പാചകം ചെയ്യാൻ കൂടുതൽ സ്ഥലവും സമയവുമില്ലാത്ത ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ഈസി ഫ്ലിപ്പ് അനുയോജ്യമാണ്. ഒരു അടുക്കളയുടെ ആവശ്യകത ഇല്ലാതെ ആർക്കും എവിടെ വേണമെങ്കിലും ദോശ ഉണ്ടാക്കാം എന്നതാണ് ഈ ഉപകരണത്തിന്‍റെ പ്രത്യേകത. ഗോൾഡൻ ബീജ്, മെറ്റാലിക് ഓറഞ്ച്, മെറ്റാലിക് ബ്ലൂ, വൈറ്റ് എന്നീ നാല് നിറങ്ങളിൽ ഈസി ഫ്ലിപ്പ് ലഭ്യമാണ്.
പ്ലെയിൻ ദോശ, റവ, ഓട്‌സ് ദോശ, ബജ്‌റ തുടങ്ങി വ്യത്യസ്‌തമായ ബാറ്ററുകൾ(മാവിന്‍റെ കൂട്ട്) ഈ ഉപകരണത്തിൽ ഉപയോഗിക്കാം. ദോശ മേക്കറിൽ ഓപ്‌ഷനുകൾ സജീകരിച്ച് തെരഞ്ഞെടുത്തുകഴിഞ്ഞാൽ, സാധാരണ സൈഡ് ഡിഷുകൾക്കൊപ്പം വിളമ്പാവുന്ന ചൂടുള്ള എഫോർ(A4) വലുപ്പത്തിലുള്ള ദോശകൾ ഈസി ഫ്ലിപ്പ് പ്രിന്‍റ് ചെയ്യാൻ തുടങ്ങും. വൈദ്യുതി ഉപയോഗിച്ചാണ് ഈസി ഫ്ലിപ്പ് പ്രവർത്തിക്കുന്നത്.