ETV Bharat / business

ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി - ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി

ഗുവാഹത്തി, പൂനെ, വിജയവാഡ, നിസാമാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുണ്ടായ മരണങ്ങളുടെയും പരിക്കുകളുടെയും പശ്ചാത്തലത്തിലാണ് കമ്പനി തീരുമാനം

A few batches of Ola e-scooters may be recalled  says Bhavish Aggarwal  e scooters may be recalled Bhavish Aggarwal  ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി  ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി
ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനിഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിത്തം: വാഹനങ്ങള്‍ തിരിച്ചുവിളിച്ചേക്കുമെന്ന് ഒല കമ്പനി
author img

By

Published : Apr 24, 2022, 7:57 AM IST

ന്യൂഡല്‍ഹി: അഞ്ച് ദിവസത്തിനിടെ വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി ഒല കമ്പനി. പുറത്തിറക്കിയ സ്‌കൂട്ടറുകളുടെ ചില ബാച്ചുകൾ തിരിച്ചുവിളിച്ചേക്കുമെന്ന് ഒലയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ. ഒല, ഒകിനാവ, പ്യുര്‍ തുടങ്ങി പല കമ്പനികളുടേയും ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ അഗ്നിക്കിരയായിരുന്നു.

വൈദ്യുതി വാഹനങ്ങള്‍ തുടര്‍ച്ചയായി തീ പിടിക്കുന്നത് ഉപഭോക്താക്കളില്‍ ഉയര്‍ത്തിയ ആശങ്ക പരിഹരിക്കുന്നതിന് കൂടിയാണ് കമ്പനിയുടെ നീക്കം. വൈദ്യുതി സ്‌കൂട്ടര്‍ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള കാരണം കണ്ടെത്താനും പരിഹാരം തേടാനും തങ്ങൾ ലോകോത്തര ഏജൻസികളെ നിയോഗിച്ചതായും ഭവിഷ് അഗർവാൾ പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് കുറച്ച് ബാച്ച് വാഹനങ്ങള്‍ തിരിച്ചുവിളിയ്‌ക്കും.

അപകടം അമിത വേഗതകൊണ്ടെന്ന് കമ്പനി: ഉപഭോക്‌താക്കളുടെ ആത്മവിശ്വാസം ഉയർത്താന്‍ തങ്ങൾ പരമാവധി ശ്രമിക്കും. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തി, പൂനെ, വിജയവാഡ, നിസാമാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടം സംഭവിച്ചത്.

ഇതില്‍ വിജയവാഡ, നിസാമാബാദ് എന്നിവിടങ്ങളില്‍ വാഹനയാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റിടങ്ങളിലുണ്ടായ സംഭവത്തില്‍ വാഹനമോടിച്ചവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. എന്നാല്‍, വാഹനം അമിത വേഗതയില്‍ ഓടിച്ചതുകൊണ്ടാണ് അപകടത്തില്‍ പെട്ടതെന്നാണ് സംഭവത്തില്‍ ഒല നല്‍കിയ വിശദീകരണം

ALSO READ| വിജയവാഡയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.