ETV Bharat / business

ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിക്കാം ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ക്രെഡിറ്റ് പരിധി

എല്ലാ മാസവും ക്രെഡിറ്റ് പരിധി പൂർണമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. ക്രെഡിറ്റ് പരിധിയുടെ 40-50 ശതമാനം ഉപയോഗിക്കുന്നതാണ് അഭികാമ്യം

ക്രഡിറ്റ് കാർഡ്  ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം  credit card  high interest  avoid huge fines  cautious use of credit card  ക്രഡിറ്റ് സ്കോർ  സേവന നിരക്കുകൾ  ക്രഡിറ്റ് പരിധി  സൂക്ഷിച്ച് ഉപയോഗിക്കാം  റിവാർഡ് പോയിന്‍റുകൾ  ക്രഡിറ്റ് കാർഡ് പരിധി  ക്രഡിറ്റ് കാർഡ് തിരിച്ചടവ്  കാഷ്ബാക്ക്  ഡിസ്‌കൗണ്ട്
ക്രഡിറ്റ് കാർഡ്: സൂക്ഷിച്ച് ഉപയോഗിക്കാം
author img

By

Published : Sep 22, 2022, 10:49 PM IST

പണരഹിത ഇടപാടുകളുടെ കാലമാണിത്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാൻ ബാങ്കുകൾ തമ്മിൽ മത്സരമാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണികിട്ടും. പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

അറിയാം സേവന നിരക്കുകൾ : ഉപയോഗത്തിന് അനുസരിച്ച് വേണം കാർഡ് തെരഞ്ഞെടുക്കാൻ. പണത്തിന്‍റെ പരിധി, ഉപയോഗം എന്നിവ അനുസരിച്ച് വിവിധ തരം കാർഡുകൾ ലഭ്യമാണ്. പല ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക നിരക്കുകളും മറ്റ് ഫീസുകളും ഈടാക്കുന്നുണ്ട്. ഏത് കാർഡാണ് നാം തെരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും.

നിങ്ങളുടെ കാർഡ് നഷ്‌ടപ്പെട്ടാൽ ചില ബാങ്കുകൾ ഒരു പുതിയ കാർഡ് നൽകുന്നതിന് പ്രത്യേക ഫീസ് ഈടാക്കാറുണ്ട്. ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത്തരം നിരക്കുകളെല്ലാം പിന്നീട് വലിയ സാമ്പത്തിക ബാധ്യതയായി മാറാൻ ഇടയാകും. അതിനാല്‍ കുറഞ്ഞ സേവന നിരക്ക് ഈടാക്കുന്നതോ അല്ലെങ്കിൽ നിരക്കുകൾ ഇല്ലാത്തതോ ആയ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പരിധി അറിഞ്ഞ് ചെലവഴിക്കാം : എല്ലാ മാസവും ഒരു നിശ്ചിത തുകയേ ക്രെഡിറ്റ് കാർഡിൽ നിന്ന് ഉപയോഗിക്കാൻ കഴിയൂ. ഇത്തരത്തിൽ ഒരു പരിധി നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. ഈ പരിധി സ്ഥിരമായി എല്ലാ മാസവും നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നാൽ അതിനർഥം നിങ്ങൾ പണത്തിനായി നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ്.

ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മോശമാക്കും. എപ്പോഴും ക്രെഡിറ്റ് പരിധിയുടെ 40-50 ശതമാനം ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ കാർഡ് ഉടമകൾക്ക് സാധാരണയായി കുറഞ്ഞ പരിധിയേ ചെലവഴിക്കാൻ സാധിക്കൂ. ഇടപാടുകൾ നടത്തുന്നതനുസരിച്ച് പരിധി ഘട്ടം ഘട്ടമായി വർധിക്കും.

തിരിച്ചടവ് വൈകരുത് : ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ തിരിച്ചടയ്ക്കാൻ വൈകരുത്. കൃത്യമായ തീയതിക്കുള്ളിൽ തന്നെ തിരിച്ചടവ് നടത്തിയിരിക്കണം. അല്ലെങ്കിൽ പ്രതിവർഷം 24 മുതൽ 48 ശതമാനം വരെ പിഴ നൽകേണ്ടി വരും. സാധാരണയായി പലിശ രഹിത ക്രെഡിറ്റ് 50 ദിവസം വരെയാണ് നൽകുക.

നിങ്ങൾ തെരഞ്ഞെടുത്ത കാർഡിന്‍റെ ബില്ലിങ് സൈക്കിൾ അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങൾ ചെലവാക്കിയ മുഴുവൻ തുകയും തിരിച്ചടയ്ക്കേണ്ട കാലാവധിക്കുള്ളിൽ ഒടുക്കുന്നതാണ് നല്ലത്. കാലതാമസം വന്നാൽ പലിശയ്ക്ക് പുറമെ പിഴയും നൽകേണ്ടി വരും.

റിവാർഡ് പോയിന്‍റുകൾ ഉപയോഗിക്കാം : ക്രെഡിറ്റ് കാർഡ് ദാതാക്കൾ ഉപയോക്താക്കളെ ആകർഷിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണ് റിവാർഡ് പോയിന്‍റുകൾ. ക്രെഡിറ്റ് കാർഡിലൂടെ ഇടപാട് നടത്തുന്നതിന് പ്രതിഫലമായാണ് ബാങ്കുകൾ ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്‍റുകൾ അനുവദിക്കുന്നത്. നിശ്ചിത പരിധി എത്തുമ്പോൾ ഈ റിവാർഡ് പോയിന്‍റ് ചെലവാക്കാൻ സാധിക്കും.

Also Read: സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ബാങ്കുകള്‍; സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെ?

ഗിഫ്റ്റ് വൗച്ചറുകൾ, നിർദിഷ്‌ട ഉത്പന്നങ്ങള്‍ വാങ്ങൽ, തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തല്‍ എന്നീ രീതികളിലും റിവാർഡ് ലഭിക്കും. എന്നാൽ മിക്ക കാർഡുകൾക്കും അവയുടെ റിവാർഡ് പോയിന്‍റിൽ കാലഹരണപ്പെടൽ തീയതി (Expiry Date) കാണും. അത് നോക്കി കൃത്യമായി ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ കാഷ്ബാക്ക്, ഡിസ്‌കൗണ്ട് എന്നിവയും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിക്കും. ഇതും ഫലപ്രദമായി വിനിയോഗിക്കുക.

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കരുത് : ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു കാരണവശാലും പണം പിൻവലിക്കരുത്. പണം പിൻവലിക്കുന്ന തീയതി മുതൽ വൻ തുകയും സേവന നിരക്കും ബാങ്കുകൾ ഏർപ്പെടുത്തും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 100 രൂപ പിൻവലിച്ചാൽ ഏകദേശം 300 രൂപയോളം സേവന നിരക്കും പിഴയുമായി അടയ്‌ക്കേണ്ടി വരും. അതായത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ 3.5 ശതമാനം വരെ പലിശ ബാങ്ക് ഈടാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.