ETV Bharat / business

ആഡംബര ഇലക്‌ട്രിക് സെഡാൻ ബിവൈഡി സീല്‍ ഈ വർഷം ഇന്ത്യയില്‍

author img

By

Published : Jan 11, 2023, 3:06 PM IST

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണി പിടിക്കാൻ ചൈനീസ് ഇലക്‌ട്രിക് കാർ നിർമാതാക്കളായ ബിവൈഡിയുടെ ആഡംബര ഇലക്‌ട്രിക് സെഡാൻ ബിവൈഡി സീല്‍ ഈ വർഷം അവസാനം എത്തും.

BYD India to launch luxury sedan BYD Seal
ആഡംബര ഇലക്‌ട്രിക് സെഡാൻ ബിവൈഡി സീല്‍ ഈ വർഷം ഇന്ത്യയില്‍

ഗ്രേറ്റർ നോയിഡ: ചൈനീസ് ഇലക്‌ട്രിക് കാർ നിർമാതാക്കളായ ബിവൈഡിയുടെ ആഡംബര ഇലക്‌ട്രിക് സെഡാൻ ബിവൈഡി സീല്‍ ഈ വർഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തും. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തിന്‍റെ ആഡംബര മോഡല്‍ പ്രദർശിപ്പിച്ച ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ വർഷം തന്നെ ഇന്ത്യയില്‍ ബിവൈഡിയുടെ വിതരണക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും കമ്പനി അറിയിച്ചു.

  • BYD will soon launch the Seal, an all-electric sedan, in India. BYD Seal is the first vehicle to use BYD's CTB (cell to body) technology, which integrates the battery into the body. It is outfitted with BYD's first-generation EV platform (e-Platform 3.0) and the Blade Battery. pic.twitter.com/TurlxsfPR2

    — Motoring World (@MyMotoringWorld) January 11, 2023 " class="align-text-top noRightClick twitterSection" data=" ">

BYD Seal ….. electric sedans can be sexy … will be launched in India …. Expect a price of around Rs70 Lakhs …….. pic.twitter.com/ZOk09XEKnh

— Shapur Kotwal (@ShapurK) January 11, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയില്‍ ബിവൈഡി കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്നും ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിക്കൊപ്പം ബിവൈഡിയും വളരുകയാണെന്നും ബിവൈഡി സീലിനൊപ്പം ബിവൈഡി ആട്ടോ 3 കൂടി പുറത്തിറക്കിയ ശേഷം ബിവൈഡി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. ഒറ്റചാർജില്‍ 700 കിലോമീറ്റർ വരെ ചാർജ് ലഭിക്കുന്നതാണ് ബിവൈഡി സീല്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ബിവൈഡി സീലിന്‍റെ വിലയെക്കുറിച്ച് മാത്രം കമ്പനി സൂചന നല്‍കിയിട്ടില്ല.

അതേസമയം ബിവൈഡി ആട്ടോ 3യുടെ 1200 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക എന്നും കമ്പനി അറിയിച്ചു. 34.49 ലക്ഷം രൂപയാണ് ബിവൈഡി ആട്ടോ 3യുടെ എക്‌സ് ഷോറൂം വില. ഇലക്‌ട്രിക് ഓട്ടോമാറ്റിക് മോഡലില്‍ 521 കിലോമീറ്ററാണ് ബിവൈഡി ഓട്ടോ 3 നല്‍കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഈമാസം (ജനുവരി) മുതല്‍ തന്നെ ബിവൈഡി ആട്ടോ 3യുടെ വില്‍പന ആരംഭിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ബിവൈഡി വിതരണക്കാരുടെ എണ്ണം 53 ആകുമെന്നും സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ഗ്രേറ്റർ നോയിഡ: ചൈനീസ് ഇലക്‌ട്രിക് കാർ നിർമാതാക്കളായ ബിവൈഡിയുടെ ആഡംബര ഇലക്‌ട്രിക് സെഡാൻ ബിവൈഡി സീല്‍ ഈ വർഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തും. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തിന്‍റെ ആഡംബര മോഡല്‍ പ്രദർശിപ്പിച്ച ശേഷമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ വർഷം തന്നെ ഇന്ത്യയില്‍ ബിവൈഡിയുടെ വിതരണക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നും കമ്പനി അറിയിച്ചു.

  • BYD will soon launch the Seal, an all-electric sedan, in India. BYD Seal is the first vehicle to use BYD's CTB (cell to body) technology, which integrates the battery into the body. It is outfitted with BYD's first-generation EV platform (e-Platform 3.0) and the Blade Battery. pic.twitter.com/TurlxsfPR2

    — Motoring World (@MyMotoringWorld) January 11, 2023 " class="align-text-top noRightClick twitterSection" data=" ">
  • BYD Seal ….. electric sedans can be sexy … will be launched in India …. Expect a price of around Rs70 Lakhs …….. pic.twitter.com/ZOk09XEKnh

    — Shapur Kotwal (@ShapurK) January 11, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയില്‍ ബിവൈഡി കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്നും ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിക്കൊപ്പം ബിവൈഡിയും വളരുകയാണെന്നും ബിവൈഡി സീലിനൊപ്പം ബിവൈഡി ആട്ടോ 3 കൂടി പുറത്തിറക്കിയ ശേഷം ബിവൈഡി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു. ഒറ്റചാർജില്‍ 700 കിലോമീറ്റർ വരെ ചാർജ് ലഭിക്കുന്നതാണ് ബിവൈഡി സീല്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ബിവൈഡി സീലിന്‍റെ വിലയെക്കുറിച്ച് മാത്രം കമ്പനി സൂചന നല്‍കിയിട്ടില്ല.

അതേസമയം ബിവൈഡി ആട്ടോ 3യുടെ 1200 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക എന്നും കമ്പനി അറിയിച്ചു. 34.49 ലക്ഷം രൂപയാണ് ബിവൈഡി ആട്ടോ 3യുടെ എക്‌സ് ഷോറൂം വില. ഇലക്‌ട്രിക് ഓട്ടോമാറ്റിക് മോഡലില്‍ 521 കിലോമീറ്ററാണ് ബിവൈഡി ഓട്ടോ 3 നല്‍കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഈമാസം (ജനുവരി) മുതല്‍ തന്നെ ബിവൈഡി ആട്ടോ 3യുടെ വില്‍പന ആരംഭിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ബിവൈഡി വിതരണക്കാരുടെ എണ്ണം 53 ആകുമെന്നും സഞ്ജയ് ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.