ETV Bharat / business

ആകാശ എയര്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും - ആകാശ എയര്‍

രാജ്യത്തെ ഏറ്റവും പ്രകൃതി സൗഹൃദമായതും ചെലവ് കുറഞ്ഞതുമായ വിമാന സര്‍വീസ് ആയിരിക്കും ആകാശ എയറിന്‍റേതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

Akasa Air to take off later this month  receives approval from regulator DGCA  അക്‌സ എയറിന് അംഗീകാരം  അക്‌സാ എയറ് സര്‍വീസ് ആരംഭിക്കുന്നത്  ഇന്ത്യയിലെ ഏറ്റവും പുതിയ വിമാന സര്‍വീസ്
അക്‌സ എയര്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും
author img

By

Published : Jul 8, 2022, 3:20 PM IST

ന്യൂഡല്‍ഹി: ആകാശ എയര്‍ ഈ മാസം അവസാനത്തോടെ രാജ്യത്ത് യാത്ര വിമാന സര്‍വീസ് ആരംഭിക്കും. ആകാശ എയറിന് രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയില്‍ നിന്ന് വിമാന സര്‍വീസ് നടത്താനുള്ള അനുമതി(Air Operator Certificate) ലഭിച്ചു. രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ ഘട്ടത്തില്‍ ആകാശ എയര്‍ സര്‍വീസ് ആരംഭിക്കുക.

പിന്നീട് ഓരോ മാസവും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. 2022-23 സാമ്പത്തിക വര്‍ഷം അവസാനമാകുന്നത് കൂടി വിമാനങ്ങളുടെ എണ്ണം 18 ആക്കുന്ന തരത്തിലായിരിക്കും വര്‍ധനവ്. കമ്പനിയെ കൂടുതല്‍ പ്രകൃതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഇന്ധനം കാര്യക്ഷമമായി ഉപയോഗിക്കുന്ന ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ആകാശ എയര്‍ അധികൃതര്‍ അറിയിച്ചു.

ALSO READ: പറന്നുയരാന്‍ ആകാശ എയര്‍: ആദ്യത്തെ ബോയിങ് 737 വിമാനം ജൂണില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.