ETV Bharat / business

വ്യോമയാന മേഖലയ്ക്ക് കൊവിഡില്‍ നഷ്ടം കോടികൾ; കണക്ക് പുറത്തുവിട്ട് കേന്ദ്രം - വികെ സിങ്

എയര്‍ലൈനുകള്‍ക്ക് 19,564 കോടി രൂപയും വിമാനത്താവളങ്ങൾക്ക് 5,116 കോടി രൂപയും നഷ്‌ടമുണ്ടായെന്നാണ് കണക്കുകള്‍.

Civil Aviation Ministry MoS V K Singh  വ്യോമയാന മന്ത്രാലയം  കേന്ദ്ര സര്‍ക്കാര്‍  വികെ സിങ്  കൊവിഡ് 19
വ്യോമയാന മേഖലയെ നഷ്‌ടത്തിലാക്കി കൊവിഡ്; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
author img

By

Published : Mar 28, 2022, 5:52 PM IST

ന്യൂഡല്‍ഹി: 2020-21 വര്‍ഷത്തില്‍ രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്‌ടം സംഭവിച്ചതായി കേന്ദ്ര സർക്കാർ. എയര്‍ലൈനുകള്‍ക്ക് 19,564 കോടി രൂപയും വിമാനത്താവളങ്ങൾക്ക് 5,116 കോടി രൂപയും നഷ്‌ടം ഉണ്ടായന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ (റിട്ട) വികെ സിങ് രാജ്യസഭയെ അറിയിച്ചു. കൊവിഡ്-19 സൃഷ്‌ടിച്ച പ്രതിസന്ധിയാണ് വ്യോമയാന മേഖലയിലെ നഷ്‌ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടത്തില്‍ നിന്ന് കരകയറാൻ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ECLGS) വിമാനക്കമ്പനികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു. അംഗീകൃത വായ്‌പ നൽകുന്ന സ്ഥാപനങ്ങൾ വഴി സിവിൽ ഏവിയേഷനിൽ വായ്‌പയെടുക്കുന്നവർക്ക് 100% ഗ്യാരണ്ടി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 2021 ഒക്ടോബർ 18 മുതൽ ഷെഡ്യൂൾ ചെയ്‌ത ആഭ്യന്തര വിമാന സർവീസുകൾ പുനസ്ഥാപിച്ചതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

Also read: K Rail | 'ബൃഹദ് പദ്ധതിയുടെ സർവേ തടയാനാകില്ല' ; സാമൂഹികാഘാത പഠനവും തുടരാമെന്ന് സുപ്രീംകോടതി

മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് 2022 മാർച്ച് 8 ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.