തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4610 രൂപയും ഒരു പവന് 36880 രൂപയുമായി.
സ്വര്‍ണ വിലയില്‍ കഴിഞ്ഞയാഴ്‌ച ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. തിങ്കളാഴ്‌ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്‌ച വര്‍ധിച്ചതിന് ശേഷമാണ് വീണ്ടും കുറഞ്ഞത്. ഡോളറിന്‍റെ മൂല്യം കുറഞ്ഞതാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായത്.
പ്രതികൂലമായ സാഹചര്യത്തെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിരുന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തതാണ് വില ഉയരാനിടയായത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.