കൊവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷം ആളുകള്‍ കൂടുതലായി ഡിജിറ്റലിലേക്ക് കടന്നിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തിനോടൊപ്പം തന്നെ ഡിജിറ്റല്‍ പണമിടപാടുകളും വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇതോടൊപ്പം തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകളും കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യാപകമായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവയില്‍ ജാഗരൂഗരാകുക എന്നുള്ളത് പ്രധാനമാണ്. ഡിജിറ്റല്‍ പേയ്‌മെന്‍റ് നടത്തുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളാണ് താഴെ പ്രതിപാദിച്ചിരിക്കുന്നത്.
നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ എങ്ങനെ സുരക്ഷിതമാക്കാം?
വളരെ വ്യത്യസ്‌തമായ സങ്കീര്‍ണമായ പാസ്‌വേര്‍ഡ് ഉപയോഗിക്കുക.
പാസ്‌വേര്‍ഡ് ഒരു നിശ്ചിത കാലയളവില്‍ മാറ്റുക.
നിങ്ങളുടെ പാസ്‌വേര്‍ഡ്, യൂസര്‍ ഐഡി, പിന്‍ നമ്പര്‍ എന്നിവ എവിടെയെങ്കിലും എഴുതിവെക്കാനോ, ഡിജിറ്റലായി സൂക്ഷിച്ചുവെക്കാനോ പാടില്ല.
ഐഡി, പാസ്‌വേര്‍ഡ്, കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി, ഒടിപി എന്നിവ ബാങ്ക് നിങ്ങളോട് ആവശ്യപ്പെടില്ല എന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍ക്കണം.
നിങ്ങളുടെ ഐഡിയും പാസ്‌വേര്‍ഡുമൊക്കെ ഫോണില്‍ സ്റ്റോര്‍ ചെയ്യുന്ന 'ഓട്ടോ സേവ്', 'റിമബംര്‍' എന്നി ഫങ്ഷനുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇന്‍റര്‍നെറ്റ് ബാങ്കിങ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
“https” എന്ന അഡ്രസ്ബാര്‍ ബാങ്കിന്‍റെ വെബ്‌സൈറ്റില്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
പൊതുയിടങ്ങളിലുള്ള ഓപ്പണ്‍ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ പാടില്ല.
ബാങ്കിങ് ഇടപാട് നടത്തിയതിന് ശേഷം ലോഗൗട്ട് ചെയ്യാനും ബ്രൗസര്‍ ക്ലോസ്‌ചെയ്യാനും മറക്കരുത്.
യുപിഐ ഐഡി ഉപയോഗിച്ച് എങ്ങനെ സുരക്ഷിതമായി പേയ്‌മെന്‍റ് നടത്താം?
യുപിഐ പിന്നും മൊബൈല്‍ പിന്നും വ്യത്യസ്‌തമായി നിലനിര്‍ത്തുക.
പരിചിതമല്ലാത്ത യുപിഐ അപേക്ഷകളോട് പ്രതികരിക്കാതിരിക്കുക.
സംശയം ജനിപ്പിക്കുന്ന ഇത്തരം യുപിഐ അപേക്ഷകളെ റിപ്പോര്‍ട്ട് ചെയ്യുക.
പണം അയക്കാന്‍ മാത്രമെ യുപിഐ പിന്നിന്‍റെ ആവശ്യമുള്ള പണം സ്വീകരിക്കാന്‍ പിന്‍ ആവശ്യമില്ല എന്നുള്ള കാര്യം ഓര്‍ക്കുക.
നിങ്ങള്‍ ചെയ്യാതെ നിങ്ങളുടെ യുപിഐ നമ്പര്‍ ഉപയോഗിച്ചുള്ള പണമയക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ യുപിഐ സേവനം ഉടന്‍ നിര്‍ത്തലാക്കുക.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാം?
ചുറ്റും നല്ല ശ്രദ്ധവെച്ചുമാത്രമെ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. എടിഎം പിന്‍ അടിക്കുമ്പോള്‍ കീപേഡ് മറച്ച് പിടിക്കുക.
ഇ കൊമേഴ്‌സ് വെബ്‌സൈറ്റിന്‍റെ ആധികാരികത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ അതുവഴിയുള്ള ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.
ഡെബിറ്റ് കാര്‍ഡ് ട്രാന്‍സേക്ഷന്‍ ഓണ്‍ലൈന്‍ ബാങ്കിങ് വഴി കൈകാര്യം ചെയ്യുക.
മൊബൈല്‍ ബാങ്കിങ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
ശക്‌തമായ പാസ്‌വേര്‍ഡുകളും മൊബൈല്‍ ഫോണിലേയും, ലാപ്‌ടോപ്പിലേയുമൊക്കെ ബയോമെട്രിക് അനുമതി സംവിധാനവും ഉപയോഗിക്കുക.
മൊബൈല്‍ പിന്‍ ആരുമായും പങ്കുവെക്കാന്‍ പാടില്ല.
അപരിചിതര്‍ നിര്‍ദേശിക്കുന്ന പരിചിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.
സമൂഹമാധ്യമങ്ങള്‍ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?
സമൂഹമാധ്യമങ്ങളില്‍ ആശയവിനിമയം നടത്തുന്നയാളുടെ ഐഡന്‍റിറ്റി നിങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം.
സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാന്‍ പാടില്ല.
ALSO READ: കാര്‍ സംരക്ഷിക്കാം കൃത്യമായ മാര്‍ഗങ്ങളിലൂടെ