കൊവിഡ് വാക്‌സിനേഷനായി സ്ലോട്ടുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ച് വി ആപ്പ്(Vi App). സർക്കാരിന്‍റെ കൊവിൻ ആപ്പിനെ വി ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപഭോക്താക്കൾക്ക് വാക്‌സിനേഷനായി ബുക്കിങ് സൗകര്യം കമ്പനി അവതരിപ്പിച്ചത്. കൂടാതെ വി ആപ്പിലൂടെ സ്ലോട്ടുകളുടെ ലഭ്യതയും മറ്റും നോട്ടിഫിക്കേഷനിലൂടെയും അറിയാനാകും.
Also Read: കാമ്പസ് സെലക്ഷനിലൂടെ നാലായിരത്തിലധികം പേർക്ക് ജോലിയുമായി ടിസിഎസ്
പ്രായ പരിധി, വാക്സിന്‍റെ പേര് തുടങ്ങിയവ എന്നിങ്ങനെ പ്രത്യേകം തെരയാനുള്ള സൗകര്യവും വി ആപ്പ് ഒരുക്കുന്നുണ്ട്. വിയുടെ പ്രീപെയ്‌ഡ്, പോസ്റ്റ് പെയ്‌ഡ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാണ്.
വി ആപ്പിലൂടെ എങ്ങനെ വാക്‌സിൻ ബുക്കിങ് നടത്താം
- വി ആപ്പിൽ കയറി get your vaccination today എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- സംസ്ഥാനം, ജില്ല അല്ലെങ്കിൽ പിൻ കോഡ് നൽകുക
- ലഭ്യമായ വാക്‌സിൻ സ്ലോട്ട് തെരഞ്ഞെടുക്കുക.(പ്രായം, ഡോസ്, വാക്സിൻ പേര് എന്നിവ നൽകി തെരയാം)
- തുടർന്ന് book on CoWin ക്ലിക്ക് ചെയ്‌താൽ കണ്‍ഫർമേഷനായി CoWin portalലേക്ക് പ്രവേശിക്കാം.
നേരത്തെ ഡിജിറ്റൽ പണമിടപാട് നടത്തുന്ന ആപ്ലിക്കേഷനായ പേടിഎമ്മും വാക്‌സിൻ ബുക്കിങ്ങിനുള്ള സൗകര്യം ഉപഭോക്താക്കൾക് ഏർപ്പെടുത്തിയിരുന്നു.