ഹൈദരാബാദ്: സ്‌മാർട്ട് ഫോണ്‍ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍ പ്ലസ് 8, 8 പ്രോ ഫോണുകളുടെ വില കമ്പിനി പുറത്തുവിട്ടു. വണ്‍ പ്ലസ് 8 പ്രോ, 54,999 രൂപക്കും 59,999 രൂപക്കും വണ്‍ പ്ലസ് 8 41,999 രൂപയും 49,999 രൂപക്കും ലഭിക്കും.
അടുത്തിടെയാണ് വണ്‍ പ്ലസ് 8 സീരീസ് കമ്പിനി പരിചയപ്പെടുത്തിയത്. വണ്‍ പ്ലസ് 8 സീരീസിലുള്ള ഫോണുകൾക്ക് എട്ട് ജിബി മുതല്‍ 12 ജിബി വരെ റാമും 128 ജിബി മുതല്‍ 256 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. നേരത്തെ മോഡലുകളുടെ അമേരിക്കയിലെ വില കമ്പിനി വെളിപ്പെടുത്തിയിരുന്നു. വണ്‍ പ്ലസ് 8 പ്രോക്ക് 899 ഡോളർ മുതല്‍ 999 ഡോളർ വരെയാണ് വില. അതേസമയം വണ്‍ പ്ലസ് 8-ന് 699 ഡോളർ മുതല്‍ 799 ഡോളർ വരെ മാത്രമെ വില വരൂ. ഫോണിന്‍റെ പ്രീ ബുക്കിങ്ങ് ഏപ്രില്‍ 21 മുതല്‍ ആരംഭിക്കും. ഫോണിന്‍റെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ആമസോണില്‍ ലഭ്യമാണ്. വണ്‍ പ്ലസിന്‍റെ വയർ ലസ് ബ്ലൂ ടൂത്ത് ഇയർ ബഡ്‌സിന് 1,999 രൂപയാണ് വില.