വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 71 പോയിന്‍റ് താഴ്ന്ന് 36,398-ലും നിഫ്റ്റി 28 പോയിന്‍റ് നഷ്ടത്തോടെ 10,865-ലുമാണ് വ്യാപാരം നടക്കുന്നത്.
ബജാജ് ഓട്ടോ,ഒഎൻജിസി,ആർഐഎൽ,ടാറ്റാ മോട്ടോർസ്,എച്ച്സിഎൽ ടെക്,മാരുതി സുസുക്കി,എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടിസിഎസ്,വേദാന്ത,ഐടിസി,കൊടക് ബാങ്ക്,സൺ ഫാർമ,ആക്സിസ് ബാങ്ക്,ഇൻഫോസിസ്,എസ്ബിഐ,ഏഷ്യൻ പെയിന്‍റ്സ്,യെസ് ബാങ്ക്,ഐസിഐസി ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.
കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷമുള്ള ആദ്യത്തെ വ്യാപാര ദിനമാണിന്ന്.ഫെബ്രുവരി ഏഴിന് നടക്കാനിരിക്കുന്ന വായ്പാ നയപ്രഖ്യാപനത്തെയും നിക്ഷേപകർ കരുതലോടെയാണ് നോക്കികാണുന്നത്.