ETV Bharat / business

വെള്ളിക്ക് റെക്കോഡ് വില; സ്വര്‍ണ്ണത്തിന് നേരിയ കുറവ് - സ്വര്‍ണ്ണം

ഒരു കിലോ വെള്ളിക്ക് 45,000 രൂപയാണ് രാജ്യ തലസ്ഥാനത്തെ വില.

വെള്ളിവില റെക്കോഡില്‍ തൊട്ടു; സ്വര്‍ണ്ണത്തിന് നേരിയ കുറവ്
author img

By

Published : Aug 13, 2019, 5:45 PM IST

ഡല്‍ഹി: രാജ്യത്തെ വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ചൊവ്വാഴ്‌ച 2000 രൂപ വര്‍ധിച്ചതോടെ രാജ്യ തലസ്ഥാനത്ത് ഒരു കിലോ വെള്ളിയുടെ വില 45,000 രൂപയായി ഉയര്‍ന്നു. അതേ സമയം സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നൂറ് രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 38,370 രൂപയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോള തലത്തില്‍ നാണയ നിര്‍മ്മാണത്തിന്‍റെ അളവ് വര്‍ധിച്ചതും വ്യാപാരങ്ങള്‍ വര്‍ധിച്ചതുമാണ് വെള്ളിക്ക് വില ഉയരാന്‍ കാരണമായത്. ആഗോള തലത്തിലും ഇരു ലോഹങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കണക്ക് പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് നിലവില്‍ 1,520.37 യുഎസ് ഡോളറും വെള്ളിക്ക് 17.32 യുഎസ് ഡോളറുമാണ് വില. അതേ സമയം സോവറിയന്‍ സ്വര്‍ണ്ണത്തിനും 200 രൂപ വര്‍ധിച്ചിട്ടുണ്ട്. എട്ട് ഗ്രാം സോവറിയന്‍ സ്വര്‍ണ്ണത്തിന് നിലവില്‍ 28,800 രൂപയാണ് വില. തിങ്കളാഴ്ച സ്വര്‍ണ്ണം റെക്കോഡ് വിലയില്‍ എത്തിയിരുന്നു. വിപണിയിലെ കണക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 38,470 രൂപയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.