മുംബൈ: സെൻസെക്സ് 95 പോയിന്‍റ് (0.24%) ഉയർന്ന് 39,058.83 ൽ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി 15.75 പോയിന്‍റ് (0.14%) ഉയർന്ന് 11,604.10 ലും വ്യാപാരം അവസാനിപ്പിച്ചു.
എച്ച്.സി.എൽ ടെക്ക് സെൻസെക്സിലെ ഉയർന്ന നേട്ടം(2.93%) സ്വന്തമാക്കിയപ്പോൾ, മരുതി സുസുക്കി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ് ഇൻഫോസിസ് എന്നിവർ 2.55 ശതമാനം ഉയർന്നു.
ഭാരതി എയർടെൽ, വേദാന്ത, ഒഎൻജിസി, ആർഐഎൽ, കൊട്ടക് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ഓഹരി വില 3.59 ശതമാനം വരെ താഴ്ന്നു.