മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 180 പോയിന്‍റ് താഴ്ന്ന് 39,560ലും നിഫ്റ്റി 62 പോയന്‍റ് നഷ്ടത്തിൽ 11,851ലുമാണ് വ്യാപാരം നടക്കുന്നത്. യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇൻഡസ് ബാങ്ക്, ഐസിഐസി ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, സൺ ഫാർമ തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
പവർഗ്രിഡ്, വേദാന്ത, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഒൻജിസി എന്നിവയാണ് വ്യാപാരം ആരംഭിച്ചപ്പോൾ 1.14 പോയിന്‍റ് നേട്ടത്തിലായത്. ഇറാനിന് അടുത്തുള്ള ഗൾഫ് ഓഫ് ഒമാനിൽ രണ്ട് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എണ്ണ വില ഉയർന്നതാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.