മുംബൈ: വില്പന സമ്മര്‍ദത്തില്‍ ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. പ്രധാനപ്പെട്ട ഓഹരി സൂചികകളായ സെന്‍സെക്സ് 525 പോയിന്‍റും നിഫ്‌റ്റി 162.6 പോയിന്‍റും ഇടിഞ്ഞു. നിഫ്‌റ്റി 18,000 പോയിന്‍റിന് താഴെയായി. ഐടി,എഫ്.എം.സി.ജി,ബാങ്കിങ്,ഫിനാഷ്യല്‍ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. ഇന്‍ഫോസിസ് ഓഹരി വില രണ്ട് ശതമാനമാണ് ഇടിഞ്ഞത്. എച്ച്.സി.എല്‍ ടെക്നോളജീസ്, ടി.സി.എസ്,വിപ്രോ എന്നീ കമ്പനികളുടെ ഓഹരികള്‍ ഒന്നര ശതമാനത്തിനടുത്ത് ഇടിഞ്ഞു.
സെന്‍സെക്‌സില്‍ നെസ്റ്റ്‌ലെ, മാരുതി സുസൂക്കി, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികള്‍ മാത്രമെ നേട്ടമുണ്ടാക്കിയിട്ടുള്ളൂ. നെസ്‌റ്റലെയുടെ ഓഹരി 0.17ശതമാനവും മാരുതി സുസൂക്കിയുടേത് 0.11 ശതമാനവും ടാറ്റ സ്റ്റീലിന്‍റേത് 0.12ശതമാനവും വര്‍ധിച്ചു.
ALSO READ:സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും