ETV Bharat / business

കോട്ടയം ജില്ലയിലും സമൃദ്ധമായ ഉരുളകിഴങ്ങ് കൃഷിയൊരുക്കി ജോര്‍ജ് ജോസഫ് - ജോര്‍ജ് ജോസഫിന്‍റെ ഉരുളകിഴങ്ങ് കൃഷി

മഴമറ പ്രദേശങ്ങളെന്നറിയപെടുന്ന വട്ടവട,കാന്തലൂർ എന്നിവിടങ്ങളില്‍ മാത്രമല്ല കോട്ടയം ജില്ലയിലും ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമായ ഇടങ്ങളുണ്ടെന്ന് കാണിച്ച് തരികയാണ് ജോർജ് ജോസഫ്.

Potato farming in Kottayam district  potato farming in kerala  successful farming of potato in kottayam district  goerge joseph potato farming in kottayam district  കോട്ടയം ജില്ലയിലെ ഉരുളകിഴങ്ങ് കൃഷി  ജോര്‍ജ് ജോസഫിന്‍റെ ഉരുളകിഴങ്ങ് കൃഷി  കേരളത്തിലെ ഉരുളകിഴങ്ങ് കൃഷിക്ക് അനുയോജ്യമായ ഇടങ്ങള്‍
കോട്ടയം ജില്ലയിലും സമൃദ്ധമായ ഉരുളകിഴങ്ങ് കൃഷിയൊരുക്കി ജോര്‍ജ് ജോസഫ്
author img

By

Published : Jan 24, 2022, 8:36 PM IST

കോട്ടയം: കോട്ടയം ജില്ലയിൽ ഉരുളകിഴങ്ങ് കൃഷിയെന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ അദ്ഭുതം തോന്നിയേക്കാം. എന്നാല്‍ തലനാട് ഗ്രാമ പഞ്ചായത്തില്‍ സമൃദ്ധമായ ഒരു ഉരുളകിഴങ്ങ് കൃഷിയിടം ഉണ്ട്. കൃഷിവകുപ്പിൽ നിന്നും ജോയിന്‍റ് ഡയറക്ടറായി വിരമിച്ച ജോർജ് ജോസഫിന്‍റേതാണ് കൃഷിയിടം.

കോട്ടയം ജില്ലയിലും സമൃദ്ധമായ ഉരുളകിഴങ്ങ് കൃഷിയൊരുക്കി ജോര്‍ജ് ജോസഫ്

കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴമറ പ്രദേശങ്ങളെന്നറിയപെടുന്ന വട്ടവട,കാന്തലൂർ എന്നിവിടങ്ങളില്‍ മാത്രമല്ല കോട്ടയം ജില്ലയിലും ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമായ ഇടങ്ങളുണ്ടെന്ന് കാണിച്ച് തരികയാണ് ജോർജ് ജോസഫ്.

കോട്ടയം തലനാട് പഞ്ചായത്തിന്‍റെ അതിർത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പിൽ നിന്നും 3,400 അടി ഉയരത്തിലാണ്. 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഉരുളകിഴങ്ങ് കൃഷിക്ക് അനുയോജ്യം.

120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകുന കുഫ്രി ജ്യോതി ഇനത്തിൽ പെട്ട കിഴങ്ങുകളാണ് ജോർജ് ജോസഫ് കൃഷി ചെയ്തത്. ഒരു ചുവടിൽ നിന്ന് ഒരു കലോയോളം കിഴങ്ങ് വിതം ലഭിച്ചു.

നാല് വർഷം മുൻപ് ജോർജ് ഉരുളകിഴങ്ങ് കൃഷി ചെയ്തിരുന്നു. ഗുണകരമെന്ന് തോന്നിയതിനാലാണ് ഇത്തവണ വിപുലമായ രീതിയിൽ കൃഷി ചെയ്തത്. എന്നാൽ അമിത മഴ വിളവിനെ സാരമായി ബാധിച്ചു. വാഗമൺ, ഈരാറ്റുപേട്ട മേഖലയിൽ തന്നെയാണ് ഉരുളകിഴങ്ങിന് വിപണി കണ്ടെത്തിയതും.

കൃത്യമായ അകലത്തിൽ തടമെടുത്താണ് കിഴങ്ങ് നടുന്നത്. ജൈവ വളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിത വളപ്രയോഗമില്ലാത്തത് കൊണ്ട് തന്നെ പുറത്ത് നിന്നെത്തുന്ന കിഴങ്ങുകളേക്കാള്‍ രുചികരമാണ് ഇത്.

തലനാട്ടിലെ ഉരുളകിഴങ്ങ് കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകൾ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനായി ഇവിടെ എത്താറുണ്ട്. അടുത്ത തവണ കൂടുതൽ സ്ഥലത്ത് ഉരുളകിഴങ്ങ് കൃഷി ചെയ്യനുള്ള തയ്യാറെടുപ്പിലാണ് ജോർജ് ജോസഫ്.

ജോർജ് ജോസഫ് ഇതിന് മുൻപ് വീട്ട് മുറ്റത്ത് കോളിഫ്ലവർ വിജയകരമായി കൃഷി ചെയ്തിരുന്നു.

ALSO READ:കൊവിഡ് ചികിത്സ: സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.