ETV Bharat / business

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ ആവശ്യപ്പെട്ട് എൻഎസ്ഇ - ഡിജിറ്റൽ ഗോൾഡ്

സെപ്റ്റംബർ പത്തിനകം ഡിജിറ്റൽ ഗോൾഡ് വില്പന അവസാനിപ്പിക്കാനാണ് നിർദേശം.

digital gold  nse  ഡിജിറ്റൽ ഗോൾഡ് വില്പന  ഡിജിറ്റൽ ഗോൾഡ്  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ ആവശ്യപ്പെട്ട് എൻഎസ്ഇ
author img

By

Published : Aug 26, 2021, 5:33 PM IST

പ്ലാറ്റ്‌ഫോമുകളിലെ ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ സ്റ്റോക്ക് ബ്രോക്കർമാർ ഉൾപ്പെടെയുള്ള അംഗങ്ങൾക്ക് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) നിർദ്ദേശം നൽകി. സെപ്റ്റംബർ പത്തിനകം ഡിജിറ്റൽ ഗോൾഡ് വില്പന അവസാനിപ്പിക്കാനാണ് നിർദേശം.

Also Read: പുതുച്ചേരിയിൽ പെട്രോളിന് വില കുറയും; നികുതി കുറച്ച് സർക്കാർ

സെബിയുടെ നിർദേശപ്രകാരം ആണ് നടപടി. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് (റെഗുലേഷൻ) ആക്ട് പ്രകാരം ഇത്തരം ഇടപാടുകൾ അനുവദനീയമല്ലെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു. ആക്ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്‍റെ പരിധിയിൽ വരില്ല.

അതുകൊണ്ട് തന്നെ ഓഹരി, കമ്മോഡിറ്റി ഇടപാടുകൾക്കു മാത്രമെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. പല ഓഹരി ബ്രോക്കർമാരും തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ ഗോൾഡ് ഇടപാടുകൾക്കുള്ള സൗകര്യം ഒരുക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.