ETV Bharat / business

പ്രാഥമിക ഓഹരി വില്പനയ്‌ക്ക് ഒരുങ്ങി മൊബിക്വിക്

പ്രാഥമിക ഓഹരി വില്പനയുമായി ബന്ധപ്പെട്ട അപേക്ഷ മൊബിക്വിക്ക് സെബിക്ക് കൈമാറി.

mobikwik  digital payment app  മൊബിക്വിക്  IPO  പ്രാഥമിക ഓഹരി വില്പന  mobikwik IPO
പ്രാഥമിക ഓഹരി വില്പനയ്‌ക്ക് ഒരുങ്ങി മൊബിക്വിക്
author img

By

Published : Jul 12, 2021, 7:42 PM IST

പ്രാഥമിക ഓഹരി വില്പനയ്‌ക്ക് ഒരുങ്ങി ഡിജിറ്റൽ പെയ്‌മെന്‍റ് കമ്പനിയായ മൊബിക്വിക്ക്. സെക്വോയ ക്യാപിറ്റലിന്‍റെയും ബജാജ് ഫിനാൻസിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനി 1,900 കോടി രൂപയാണ് ഓഹരി വില്പനയിലൂടെ സമാഹരിക്കുക. പ്രാഥമിക ഓഹരി വില്പനയുമായി ബന്ധപ്പെട്ട അപേക്ഷ മൊബിക്വിക്ക് സെബിക്ക് കൈമാറി.

1,500 കോടി രൂപയുടെ പുതിയ ഓഹരികളും ബാക്കി 400 കോടിയുടെ ഓഹരി കമ്പനിയിലെ പങ്കാളികൾ വില്ക്കുന്നതുമാണ്. മൊബിക്വിക്ക് സ്ഥാപകരായ ബിപിൻ പ്രീത് സിങ്ങ്, ഉപാസന ടാകു എന്നിവരുടെ ഓഹരികളും വില്പനയ്‌ക്കുണ്ട്. ബിപിൻ പ്രീത് സിങ്ങ് 111 കോടിയുടെയും ഉപാസന ടാകു 78 കോടിയുടെയും ഓഹരികളാണ് വില്ക്കുന്നത്.

Also Read: മാധ്യമ, വിനോദ മേഖലയുടെ വളര്‍ച്ച 4.1 ലക്ഷം കോടിയാകുമെന്ന് റിപ്പോർട്ട്

അമേരിക്കൻ എക്സ്പ്രസ് ( 9.9 കോടി), ബജാജ് ഫിനാൻസ് (68.9 കോടി), സിസ്കോ സിസ്റ്റംസ് (11 കോടി), സെക്വോയ ക്യാപിറ്റൽ (94 കോടി) ട്രെലൈൻ ഏഷ്യ ( 24 കോടി) എന്നിവരാണ് പ്രാഥമിക ഓഹരി വില്പനയ്‌ക്കുള്ള മൊബിക്വിക്കിന്‍റെ മറ്റ് പങ്കാളികൾ. ബിപിൻ പ്രീത് സിങ്ങ്, ഉപാസന ടാകു എന്നിവർ ചേർന്ന് 2009ൽ ആണ് മൊബിക്വിക് സ്ഥാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.