ETV Bharat / business

കെടിഎം 250 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി

രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളിൽ ബുക്കിംഗ് ആരംഭിച്ചു. 2,48,256 രൂപയാണ് കെടിഎം 250 അഡ്വഞ്ചറിന്‍റെ വില.

KTM  Adventure bike  ktm 250 adventure  കെടിഎം  അഡ്വഞ്ചർ മോഡൽ  കെടിഎം 250 അഡ്വഞ്ചർ മോഡൽ
കെടിഎം 250 അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി
author img

By

Published : Nov 20, 2020, 5:43 PM IST

ന്യൂഡൽഹി: ബജാജ് ഓട്ടോ ഗ്രൂപ്പിന്‍റെ ഭാഗമായ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം വെള്ളിയാഴ്‌ച കെടിഎം 250 അഡ്വഞ്ചർ മോഡൽ പുറത്തിറക്കി. 2,48,256 രൂപയാണ് (എക്സ്ഷോറൂം ദില്ലി) വില നിശ്ചയിച്ചിരിക്കുന്നത്. കെടിഎം 250 അഡ്വഞ്ചറിന്‍റെ ബുക്കിംഗ് വെള്ളിയാഴ്‌ച മുതൽ രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളിൽ ആരംഭിച്ചതായും കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യയിൽ അതിവേഗം വളരുന്നതായ സാഹസിക മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ മോഡൽ അവതരിപ്പിക്കുന്നത്.

248 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം 250 ക്കുള്ളത്. ആറ് സ്‌പീഡ് ഗിയർബോക്‌സുമായെത്തുന്ന കെടിഎം 250 അഡ്വഞ്ചർ 30 എച്ച്പി പവർ ഉത്പാദിപ്പിക്കുകയും ചെയ്യും. എബിഎസ് സംവിധാനവും കമ്പനി ഇതിന് നൽകുന്നുണ്ട്. കൂടാതെ ഒരു അധിക ഓഫ്-റോഡ് മോഡ് കൂടി കമ്പനി അഡ്വഞ്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ കെടിഎം 390 അഡ്വഞ്ചറിന് ബൈക്ക് പ്രേമികൾ മികച്ച സ്വീകാര്യതയാണ് നൽകിയതെന്നും ഇതാണ് കെടിഎം അഡ്വഞ്ചർ മോഡൽ കുടുംബത്തിലെ പുതിയ അംഗമായ അഡ്വഞ്ചർ 250ന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.