മുംബൈ: ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 152 പോയിന്‍റ് അഥവാ 0.3 ശതമാനം ഉയർന്ന് 54,554.66ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 22 പോയിന്‍റ് അഥവാ 0.13 ശതമാനം ഉയർന്ന് 16,280.10ലും എത്തി.
Also Read: 1072 കോടിയുടെ നിക്ഷേപം; ലിഥിയം അയൺ ബാറ്ററി ബിസിനസിലേക്ക് റിലയൻസ്
ഒരു വേള സെൻസെക്‌സ് റെക്കോഡ് ഉയരമായ 54,779.6 പോയിന്‍റുവരെ എത്തിയ ശേഷം താഴുകയായിരുന്നു. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവരാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേ സമയം ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപറേഷൻ, എൻടിപിസി, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങയവരാണ് നഷ്ടം നേരിട്ടവരിൽ പ്രമുഖർ.
ബിഎസ്ഇ മിഡ്ക്യാപ് 0.85 ശതമാനവും സ്‌മോൾ ക്യാപ് 2.05 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 74.43 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.