ഉപഭോക്താക്കൾക്ക് ഗൂഗിൾ പേയിൽ സ്ഥിര നിക്ഷേപം( fixed depost) നടത്താനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതിനായുള്ള ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്‍റർഫേസിന്‍റെ (എപിഐ) ബീറ്റാ പതിപ്പ് പരീക്ഷണ ഘട്ടത്തിലാണ്.
ഫിൻടെക്ക് സ്റ്റാർട്ടപ്പ് ആയ സേതുവുമായി ചേർന്നാണ് ഗൂഗിൾ എപിഐ വികസിപ്പിച്ചത്.അദ്യ ഘട്ടത്തിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ വഴി ഒരു വർഷം വരെ സ്ഥിര നിക്ഷേപം അനുവദിക്കും.
Also Read: ഒരു രൂപയ്‌ക്ക് എന്ത് കിട്ടും..? ഒരു തമിഴ് ചിക്കൻ ബിരിയാണി ആയാലോ
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ ഗൂഗിളുമായി സഹകരിക്കുന്നത്.
ഈ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാതെ ഗൂഗിൾ പേ ഉപയോഗിച്ച് സ്ഥിര നിക്ഷേപം നടത്താനാവും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
അധാർ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. ബീറ്റ പതിപ്പ് അനുസരിച്ച് 7-29 ദിവസം, 30-45 ദിവസം, 46-90 ദിവസം, 91-180 ദിവസം, 181-364 ദിവസം, 365 ദിവസം എന്നിങ്ങനെ വിവിധ കാലയളവുകളിലേക്കാണ് സ്ഥിര നിക്ഷേം നടത്താൻ സാധിക്കുക.
3.5 മുതൽ 6.35 ശതമാനം വരെയാണ് പലിശ നിരക്ക്. പ്രതിമാസം 1.5 കോടി സജീവ ഉപയോക്താക്കളാണ് ഇന്ത്യയിൽ ഗൂഗിൾ പേയ്‌ക്ക് ഉള്ളത്.