സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430ൽ എത്തി.
അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സ്വർണ വില 10 ഗ്രാമിന് 70 രൂപ വർധിച്ച് 46,500ൽ എത്തി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിഞ്ഞു.
സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 0.7 ശതമാനം കുറഞ്ഞ് 1718.60ൽ ആണ് വ്യാപാരം. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ 36,000 രൂപയായിരുന്ന സംസ്ഥാനത്തെ സ്വർണവില പിന്നീട് തുടർച്ചയായി ഇടിഞ്ഞിരുന്നു.
ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.