ETV Bharat / business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന - സ്വർണവില

സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്.

gold price in kerala  സ്വർണവിലയിൽ ഇന്നും വർധന  സ്വർണവില  gold price
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന
author img

By

Published : Aug 13, 2021, 11:28 AM IST

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വെള്ളിയാഴ്‌ച പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,960 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4370ൽ എത്തി.

Also Read: ഡിസ്പ്ലേയിൽ ഒളിപ്പിച്ച ക്യാമറ ; ഷവോമി Mi Mix 4 വിപണിയില്‍

തുടർച്ചയായി വിലയിൽ ഇടിവുണ്ടായ ഓഗസ്റ്റ് മാസം ആദ്യമായി വ്യാഴാഴ്‌ചയാണ് സ്വർണവില വർധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി മാർക്കറ്റ് ആയ എംസിഎക്‌സിലും സ്വർണ വിലയിൽ വർധനവ് ഉണ്ടായി. എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 0.19 ശതമാനം വർധനവോടെ 46,449 രൂപയാണ് ഇന്നത്തെ വില.

എന്നാൽ അന്താരാഷ്‌ട്ര വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിൽ മാറ്റമില്ല. ഒരു ഔണ്‍സിന് 1754.40 ഡോളർ എന്ന നിലയിലാണ് വ്യാപാരം. സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 67.50 രൂപയാണ്. ഒരു കിലോഗ്രാം വെള്ളിക്ക് 67500 രൂപയുമാണ് വില.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വർണവില നിർണയിക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.