കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണുകൾക്ക് ഇളവ് വന്നതോടെ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി വർധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇറക്കുമതിയാണ് ജൂലൈയിൽ ഉണ്ടായത്. സ്വർണത്തിന്‍റെ വിലയിൽ ഉണ്ടായ നേരിയ ഇടുവും ഇറക്കുമതി കൂടാൻ കാരണമായി.
Also Read: എസ്‌ബിഐ സ്വർണ വായ്‌പ; യോനോ ആപ്പിലൂടെ അപേക്ഷിക്കാം
ജൂലൈ മാസം 43.6 ടണ്‍ സ്വർണമാണ് ഇറക്കുമതി ചെയ്‌തത്. 2020 ജൂലൈ മാസത്തെക്കാൾ 71 ശതമാനത്തിന്‍റെ വർധനവാണ് ഇത്തവണ ഉണ്ടായത്. ഇതിനു മുമ്പ് ഈ വർഷം ഏപ്രിലിൽ സ്വർണത്തിന്‍റെ ഇറക്കുമതി 70.3 ടണ്ണിലെത്തിയിരുന്നു. ജുവലറികളിലെ നിയന്ത്രണങ്ങളിൽ കുറവു വന്നതും മറ്റും സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിന്‍റെ അവസാനത്തോടെ സ്വർണ വിപണിയിൽ ഉണർവ് നൽകിയിട്ടുണ്ട്.
രണ്ടാം പാദത്തിലും വില്പനയിൽ പുരോഗതി ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ കരുതുന്നത്. വരുന്ന ഉത്സവ സീസിണിൽ സ്വർണ വിപണിയും പ്രതീക്ഷയിലാണ്. ഈ വർഷം ആഭ്യന്തര സ്വർണ വിലയിൽ ഏകദേശം അഞ്ച് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ ഈ മാസം മൂന്ന് തവണയാണ് സ്വർണ വിലയിൽ കുറവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 35,840 രൂപയാണ് നിലവിൽ സംസ്ഥാനത്തെ സ്വർണവില.