മുംബൈ: ഐടി ബാങ്കിങ് ഓഹരികള്‍ നേരിട്ട വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രധാനപ്പെട്ട സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 1.3 ശതമാനം ഇടിഞ്ഞു. സെന്‍സെക്സ് 750.13 പോയിന്‍റ് ഇടിഞ്ഞ് 58,175.9 പോയിന്‍റിലെത്തി. നിഫ്റ്റി 216 പോയിന്‍റുകള്‍ ഇടിഞ്ഞ് 17,389.85ലെത്തി.
ഇന്‍ഫോസിസ് ഒഹരി 2.71ശതമാനം, ടെക്‌മഹീന്ദ്ര ഓഹരി 2.39 ശതമാനം, എച്ച്.സി.എല്‍ ടെക്നോളജീസ് ഓഹരി 2ശതമാനം, വിപ്രോ ഓഹരി 1.86 ശതമാനവും ഇടിഞ്ഞു.
സെന്‍സെക്സിലെ 30 കമ്പനികളുടെ ഓഹരികളില്‍ മൂന്ന് കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റസ്റ്റീല്‍, എന്‍ടിപിസി എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ALSO READ: ഒറ്റ ടാപ്പില്‍ പണം കൈമാറാം ; പുത്തന്‍ പെയ്മെന്‍റ് രീതി അവതരിപ്പിച്ച് ഐഫോണ്‍