ETV Bharat / business

ചൈനക്ക് ലോകബാങ്ക് നല്‍കുന്ന വായ്‌പക്ക് 'സ്റ്റോപ്പ്' പറഞ്ഞ് ട്രംപ് - world bank

ചൈന സമ്പന്നമാണ് പിന്നെന്തിന് പണം നല്‍കണമെന്ന് ട്രംപ്. യുഎസ്-ചൈന വ്യാപാരകരാറിന് തിരിച്ചടിയാകുമോയെന്ന് ആശങ്ക

ചൈനക്ക് ലോകബാങ്ക് നല്‍കുന്ന വായ്‌പക്ക് സ്റ്റോപ്പ് പറഞ്ഞ് ട്രംപ്  STOP! says Trump to World Bank for loans to China  world bank  ലോകബാങ്ക്
ചൈനക്ക് ലോകബാങ്ക് നല്‍കുന്ന വായ്‌പക്ക് സ്റ്റോപ്പ് പറഞ്ഞ് ട്രംപ്
author img

By

Published : Dec 7, 2019, 5:00 PM IST

Updated : Dec 7, 2019, 5:13 PM IST

വാഷിങ്ടണ്‍: ചൈനക്ക് വായ്‌പ നല്‍കാനുള്ള ലോക ബാങ്കിന്‍റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സമ്പദ് വ്യവസ്ഥയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ചൈനക്ക് ഇപ്പോള്‍ വായ്‌പയുടെ ആവശ്യമില്ലെന്നാണ് ട്രംപിന്‍റെ വിശദീകരണം. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനക്ക് വായ്പ നല്‍കുന്നത് സാധ്യമോ എന്നും ചൈനക്ക് പണത്തിന്‍റെ ആവശ്യമുണ്ടെങ്കില്‍ അവര്‍ അത് സ്വയം കണ്ടെത്തണമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന് കീഴില്‍ യുഎസ് ട്രഷറി വകുപ്പ് സെക്രട്ടറിയായിരുന്ന ഡേവിഡ് മല്‍പാസ് ലോകബാങ്കിന്‍റെ തലവനാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോള്‍ ട്രഷറി സ്ഥാനം വഹിക്കുന്ന സ്റ്റീവന്‍ മ്യൂചിന്‍ ട്രംപിന് പിന്തുണ അറിയിക്കുന്ന രീതിയിലാണ് ഈ തീരുമാനത്തോട് പ്രതികരിച്ചത്. കുറച്ച് തുകയാണ് നല്‍കുന്നതെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത് . എന്നാല്‍ കുറവ് വരുത്തിയാല്‍ മാത്രം പോരാ വായ്പ നല്‍കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ ആവശ്യം.

  • Why is the World Bank loaning money to China? Can this be possible? China has plenty of money, and if they don’t, they create it. STOP!

    — Donald J. Trump (@realDonaldTrump) December 7, 2019 " class="align-text-top noRightClick twitterSection" data=" ">

കുറഞ്ഞ പലിശാ നിരക്കില്‍ ആനുകൂല്യങ്ങളോടെ അഞ്ച് വര്‍ഷത്തേക്ക് 2020 ജൂണില്‍ 150 കോടി രൂപ ചൈനക്ക് കടമായി നല്‍കാനാണ് ലോക ബാങ്കിന്‍റെ തീരുമാനം. ലോക ബാങ്കിന്‍റെ തീരുമാനത്തിനെതിരെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചും നിയമവിദഗ്ധരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയുടെ ഘടനാപരവും പാരിസ്ഥിതികവുമായ നവീകരണത്തിനായാണ് വിശാല നയത്തിന്‍റെ ഭാഗമായി കടം നല്‍കുന്നതെന്നാണ് ലോകബാങ്കിന്‍റെ വിശദീകരണം. 2018 ല്‍ അംഗീകരിച്ച 1800 കോടി രൂപയുടെ മൂലധന വര്‍ധനവിന്‍റെ ഭാഗമായി അംഗീകരിച്ച പരിഷ്കരണങ്ങളുടെ ഭാഗമായാണ് രാഷ്ട്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ലോകബാങ്ക് അംഗീകാരം നല്‍കിയത്.

പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്ക് വായ്പ നല്‍കരുതെന്നും അതുപയോഗിച്ച് സൈനികമായും സാമ്പത്തികമായും ദുര്‍ബലമായ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും എതിര്‍പ്പ് പ്രകടിപ്പിച്ച നിയമവിദഗ്ധര്‍ പറയുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ലോകബാങ്ക് ചൈനക്ക് 130 കോടി രൂപ വായ്‌പ നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ വായ്‌പകളെ അപേക്ഷിച്ച് 180 കോടി കുറവാണിത്. വായ്‌പാ നിരക്കില്‍ മാറ്റങ്ങളുണ്ടാകാമെന്നും സാഹചര്യമാണ് വായ്‌പ നല്‍കുന്നതിലെ പ്രധാന കാരണമെന്നുമാണ് ലോക ബാങ്കിന്‍റെ ന്യായീകരണം. തുടര്‍ച്ചയായി ചൈന വായ്‌പകള്‍ക്ക് സമീപിക്കാറുണ്ടെന്ന് ലോകബാങ്ക് തന്നെ വ്യക്തമാക്കുന്നു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും വിജ്ഞാനദായക സംരഭങ്ങള്‍ക്കും വായ്‌പ നല്‍കുകയാണ് ലക്ഷ്യമെന്നാണ് ലോകബാങ്ക് പറയുന്നത്.

കഴിഞ്ഞ 18 മാസമായി തുടരുന്ന യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്‍റെ തുടര്‍ച്ചയാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇപ്പോഴത്തെ പരസ്യ പ്രതികരണം. യുഎസ്- ചൈന വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ സജീവമായ സമയത്ത് തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ചൈനക്കെതിരെ ആഞ്ഞടിച്ചത് പുതിയ പ്രതിസന്ധികള്‍ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന ഉലച്ചിലുകള്‍ വര്‍ധിക്കുന്ന തരത്തിലാണ് ട്രംപിന്‍റെ പ്രസ്താവനയെന്നാണ് കണക്കാക്കുന്നത്. അടുത്ത വര്‍ഷമാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. അതിന് മുമ്പ് കരാറില്‍ ഒപ്പുവെക്കേണ്ടതില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. അതിനിടെ യുഎസിന്‍റെ യുദ്ധക്കപ്പലുകള്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Intro:Body:

https://www.aninews.in/news/world/us/stop-says-trump-to-world-bank-for-loans-to-china20191207153702/

Conclusion:
Last Updated : Dec 7, 2019, 5:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.