മുംബൈ: കൊവിഡ് മൂലം ഇന്ത്യൻ റെയിൽവെയ്‌ക്ക് 36,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര മന്ത്രി റാവുസാഹേബ് ധൻവെ. ഞായറാഴ്‌ച, മഹാരാഷ്ട്രയിലെ ജൽനാ റെയിൽവെ സ്റ്റേഷനിലെ അണ്ടർ ബ്രിഡ്‌ജിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു റെയിൽവെ മന്ത്രി.
Also Read: ഫേസ്ബുക്ക് ഇനി പണം കടം തരും; ചെറുകിട കച്ചവടക്കാർക്കായി വായ്‌പ പദ്ധതി
ഗുഡ്‌സ് ട്രെയിനുകളാണ് റെയിൽവെയ്‌ക്ക് ഇക്കാലയളവിൽ വരുമാനം നേടിക്കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുഡ്‌സ് ട്രെയിനുകൾ കൊവിഡ് സമയത്തെ ചരക്ക് നീക്കത്തിൽ പ്രധാന പങ്കാണ് വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാസഞ്ചർ ട്രെയിനുകൾ എപ്പോഴും നഷ്ടത്തിലാണ്. യാത്രക്കാരെ ബാധിക്കുമെന്നതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിൽ നിർമാണത്തിലിരിക്കുന്ന മുംബൈ-നാഗ്പൂർ എക്‌സ്പ്രസ് വേയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നവി മുംബൈയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ പദ്ധതി റെയിൽവെ ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു.