ന്യൂഡല്‍ഹി: സമീപഭാവിയില്‍ രാജ്യത്തെ 27 നഗരങ്ങളിലേക്ക് കൂടി മെട്രോ സര്‍വ്വീസ് ആരംഭിക്കുമെന്ന് യൂണിയൻ അർബൻ ആൻഡ് ഹൗസിംഗ് അഫയേഴ്സ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 400 മെട്രോ ലൈനുകളാണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ 657 കിലോമീറ്റർ മെട്രോ പാത പ്രവർത്തിക്കുന്നുണ്ട്. 800 കിലോമീറ്ററോളം മെട്രോലൈനിന്‍റെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മിശ്ര പറഞ്ഞു.
ഡല്‍ഹി മുതല്‍ മീററ്റ് വരെയുള്ള ഡിജിറ്റല്‍ റാപ്പിഡ് ഗതാഗത സംവിധാനത്തിന് തറക്കല്ലിട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 49 മിനുറ്റുകൊണ്ട് ഡല്‍ഹിയില്‍ നിന്ന് മീററ്റില്‍ എത്താന്‍ സാധിക്കും. 82 കിലോ മീറ്റര്‍ നീണ്ട് കിടക്കുന്ന പദ്ധതിയില്‍ 16 സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നും മിശ്ര പറഞ്ഞു. കുറഞ്ഞ കാലയളവ് കൊണ്ട് രാജ്യത്തെ 23 സംസ്ഥാനങ്ങളെ വെളിയിട വിസർജ്യ മുക്തമാക്കാന്‍ സാധിച്ചു. ഇതിനായി അറുപത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ച് 63 ലക്ഷം വ്യക്തിഗത ടോയ്ലറ്റുകൾ നിർമ്മിച്ചെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിലെ നരഗങ്ങളുടെ വളര്‍ച്ചക്കായി പ്രത്യേകം നാഷണല്‍ അര്‍ബര്‍ പോളിസി ഫ്രെയിംവര്‍ക്ക് എന്ന പദ്ധതിക്ക് രൂപം നല്‍കും നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനായിരിക്കും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും ഇദ്ദേഹം വ്യക്തമാക്കി.