ETV Bharat / business

2020 കേരള ബജറ്റിലെ നികുതി മേഖലയിലെ പ്രഖ്യാപനങ്ങൾ

2020 കേരള ബജറ്റിലെ നികുതി മേഖലയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങൾ

Kerala Budget 2020Announcements on Tax Sector
2020 കേരള ബജറ്റിലെ നികുതി മേഖലയിലെ പ്രഖ്യാപനങ്ങൾ
author img

By

Published : Feb 7, 2020, 4:11 PM IST

തിരുവനന്തപുരം: പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വഴി ധനമന്ത്രി തോമസ്‌ ഐസക്ക് ലക്ഷ്യമിടുന്നത് അധിക വരുമാനമാണ്.

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍:

  • 2020-21 ജിഎസ്‌ടി കോമ്പൻസേഷൻ പരിധിക്കപ്പുറം കടക്കുകയെന്ന് ലക്ഷ്യം
  • ജിഎസ്‌ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെ ജിഎസ്‌ടി നികുതി പിരിവിലേക്ക് മാത്രമായി വിന്യസിക്കും
  • ജിഎസ്‌ടി ശൃംഖല വിപുലീകരിക്കാൻ നടപടികൾ സ്വീകരിക്കും
  • 2017-15,2019-20 വർഷാന്ത്യ റിട്ടേണുകൾ സൂക്ഷമമായി പരിശോധിച്ച് നികുതി വെട്ടിപ്പും ഇൻപുട്ട് ടാക്‌സും ക്രെഡിറ്റും കണ്ടെത്തി ഈടാക്കും
  • അതിർത്തി വഴിയുള്ള കള്ളകടത്ത് തടയും
  • ജിഎസ്‌ടി രജിസ്‌ട്രേഷനായി സമർപ്പിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ മൊബൈൽ ആപ്പ് പോലെയുള്ളവ ഉപയോഗിക്കും
  • വ്യാപാരികളുടെ നികുതി ഒടുക്കൽ നിരീക്ഷിക്കാൻ അസിസ്റ്റന്‍റ് സ്റ്റേറ്റ് ഓഫീസർമാരെ പ്രത്യേകം ചുമതലപ്പെടുത്തും
  • ജിഎസ്‌ടി സർവയലൻസ് യൂണിറ്റുകളെ കേന്ദ്രീകൃത മോണിറ്ററിങ് സംവിധാനത്തിന് കീഴിൽ കൊണ്ട് വരും
  • 2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സിജിഎസ്‌ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്‌ടി നിയമത്തിലും ഉൾപ്പെടുത്തും
  • കേരള മൂല്യ വർധിത നികുതി (വാറ്റ്) കുടിശിക പിരിക്കുന്നതിന് സമഗ്രമായ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം നികുതി കുടിശികയിലെ മുഴുവന്‍ പലിശയും പിഴയും ഒഴിവാക്കും
  • കേരള പൊതു വിൽപന നികുതി കുടിശികക്ക് 2019-20 ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും
  • ആഡംബര നികുതി 2019-20 ബജറ്റിൽ അഞ്ച് ലക്ഷം രൂപ വരെ വിറ്റു വരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചത് ഈ വർഷം 10 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധമാക്കി
  • ഇലക്ട്രിക് ഓട്ടോകളുടെആദ്യ അഞ്ച് വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി. ഇലക്ട്രിക് വാഹന ഉപയോഗം പ്രോൽസാഹിപ്പിക്കാൻ മോട്ടോർ വാഹന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
  • മോട്ടോര്‍ വാഹന നികുതി വര്‍ദ്ധിപ്പിച്ചു
  • രണ്ടു ലക്ഷം രൂപ വരെ വില വരുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും, പതിനഞ്ചുലക്ഷം വരെ വിലവരുന്ന കാറുകള്‍, പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയില്‍ രണ്ട് ശതമാനം വർധനവും പ്രഖ്യാപിച്ചു
  • ചരക്കു വാഹനങ്ങളുടെ നികുതിയില്‍ 25ശതമാനം കുറവ് വരുത്തിയിട്ടുണ്ട്
  • രജിസ്‌റ്റർ ചെയ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (സർക്കാർ/എയ്‌ഡഡ് ഒഴികെ) ബസുകളുടെ സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി നികുതി വർധിപ്പിക്കും
  • കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധം യുക്തിസഹമായി പുനർനിർണയിക്കും
  • വന്‍കിട പ്രോജക്ടുകള്‍ നിലവില്‍ വരുന്ന പ്രദേശത്തെ ഭൂമിക്ക് ന്യായവിലേയക്കാള്‍ 30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്
  • സബ് രജിസ്‌ട്രാർ ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിൽ ഉയർത്തുമെന്നും ഈസ് ഓഫ് ബിസിനസിന്‍റെ ഭാഗമായി തെരെഞ്ഞടുക്കെപ്പട്ട സബ് രജിസ്‌ട്രാർ ഓഫീസുകളിൽ അവധി ദിനങ്ങളിലും രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കും
  • സംസ്ഥാന സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ വകയിൽ കിട്ടാനുള്ള കുടിശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

Intro:ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു. കെട്ടിട നികുതി കൂട്ടിയും പോക്കുവരവിനുള്ള ഫീസ പുതുക്കിയും ധനമന്ത്രിയുടെ നികുതി നിര്‍ദ്ദേശങ്ങള്‍. ലക്ഷ്യമിടുന്നത് അധിക വരുമാനം.Body:
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി ധനമന്ത്രി തോമസ് ഐസക് കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെല്ലാം സാധാരണക്കാര്‍ തിരിച്ചടിയാകുന്നതാണ്. ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചു. ഭൂമിയുെട വിപണി വിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരുന്നതിനായാണ് ഇ്ത്തരമൊരു നിര്‍ദ്ദേശം. ഇതിലൂടെ 200 കോടി രൂപയുടെ അധിക
വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വന്‍കിട പ്രോജക്ടുകള്‍ നിലവില്‍ വരുന്ന പ്രദേശത്തെ ഭൂമിക്ക് ന്യായവിലേയക്കാള്‍ 30 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോക്കുവരവിനുള്ള ഫീസും വര്‍ദ്ധിപ്പിച്ചു.
വിേല്ലജ് ഓഫീസുകളില്‍ നിന്നും സ്ഥലപരിേശാധന നടത്തി നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപയും തണ്ടേപ്പര്‍ പകര്‍പ്പിന് 100 രൂപ ഫീസും ഏര്‍പ്പെടുത്തി. കെട്ടിട നികുതിയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 3000 മുതല്‍ 5000 ചതുരശ്രയടിവരെയുള്‌ല കെട്ടിടങ്ങള്‍ക്ക് 5000രൂപയും 5001 മുതല്‍ 7500 ചതുരശ്രയടിവരെയുള്‌ള കെട്ടിടങ്ങള്‍ക്ക് 7500 രൂപയും 7501 മുതല്‍ 105000 ചതുരശ്രയടിവരെയുള്‌ല കെട്ടിടങ്ങള്‍ക്ക് 10000 രൂപയും 10000 ചതുരശ്രയടിയ്ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് 12500 രൂപയുമായി നിശ്ചയിച്ചു. അഞ്ച് വര്‍ഷത്തിനു മുകളില്‍ കാലത്തേക്കുളഅല ആഡംബര നികുതി മുന്‍കൂറായി അടച്ചാല്‍ 20 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിപാട്ടത്തിനു നല്‍കിയ വകയില്‍ സര്‍ക്കാറിന് പിരിഞഅഞ്് കിട്ടാനുള്ള 1173.6 കോടി രൂപ പിരിച്ചെടുക്കാനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 13000 കോടി രൂപയുടെ നികുതി കുടിശികയാണ് സംസ്ഥാനത്തിന് പിരിഞ്ഞു കിട്ടാനുള്ളത്.കുടിശിക പിരിക്കാനായി ഒരു അംനസ്റ്റി പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം നികുതി കുടിശികയിലെ മുഴുവന്‍ പലിശയും പിഴയും ഒഴിവാക്കും. തര്‍ക്കത്തിലുള്ള നികുതിയയുടെ 50 ശതമാനം ഇളവ് അനുവദിക്കും. ഇതിനായി ജൂലൈ 31 ന് മുമ്പ് അപേക്ഷ നല്‍കണം. മോട്ടോര്‍ വാഹന നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
രണ്ടു ലക്ഷം രൂപ വരെ വില വരുന്ന മോേട്ടാര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും, പതിനഞ്ചുലക്ഷം വരെ വിലവരുന്ന കാറുകള്‍, പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയില്‍ രണ്ട് ശതമാനം വര്‍ദ്ധനവും പ്രഖ്യാപിച്ചു. ഇതുവഴി 200 കോടി രൂപ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രി വാഹനങ്ങള്‍ക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇലക്ട്രിക് ഓട്ടോകള്‍ക്ക് 5 വര്‍ഷത്തേക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. പെട്രോള്‍,ഡീസല്‍ ഓട്ടോകളുടെ നികുതിയില്‍ ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ റിബേറ്റ് എടുത്തുകളഞ്ഞു. ചരക്കു വാഹനങ്ങളുടെ നികുതിയില്‍ 25ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. പൊല്യൂഷന്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ ഇരുപത്തിയ്യായിരമായി വര്‍ദ്ധിപ്പിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് നികുതി സീറഅറുകളുടെ എണ്ണത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 20 സീറഅറുകള്‍ വരെ സീറ്റ് ഒന്നിന് 50 രൂപയും 20 സീറ്റുകള്‍ക്ക് മുകളില്‍ സീറ്റ് ഒന്നിന് 100 രൂപയായുമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റോറേജ് ക്യാരറുകളുടെ നികുതിയില്‍ 10 ശതമാനം കുറവ് വരുത്തി. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന വാഹനങ്ങളുടെ മേല്‍വിലാസം മാറഅരുന്നതിന് അവിടെ നിന്നും എന്‍ഒസി എടുത്ത തീയതി മുതലുള്ള നികുതി കേരളത്തില്‍ അടച്ചാല്‍ മതിയാകും. സബ് രജിസ്റ്റാര്‍ ഓഫീസുകളെ ഐഎസ്ഒ നിലവാരത്തില്‍ ഉയര്‍ത്തും. അവധി ദിനങ്ങളിലും രജിസ്്രേടഷന്‍ സൗകര്യം ഒരുക്കും.ഇത്തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളിലൂടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.