സോള്‍: ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള സാമ്പത്തിക യുദ്ധം ശക്തമാകുന്നു. ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ചില രാസവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ജപ്പാന്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന മുന്‍ഗണന വ്യാപാര പങ്കാളിയെന്ന പദവി എടുത്തു കളഞ്ഞു.
കൊറിയയിലേക്ക് കയറ്റി അയക്കുന്ന രാസവസ്തുക്കള്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്നാണ് ജപ്പാന്‍റെ വാദം. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 28 മുതല്‍ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരസ്യമായതോടെ ആഗോള വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിന് പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ മുന്‍ഗണന വ്യാപാര പങ്കാളിയെന്ന പദവി എടുത്തു കളഞ്ഞത് ഒരു വ്യാപാര വിലക്കല്ലെന്നാണ് ജപ്പാന്‍ വിശദീകരിക്കുന്നത്. എന്നാല്‍ ജപ്പാന്‍റെ നടപടി സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയയും ആരോപിക്കുന്നുണ്ട്. നിലവില്‍ ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധത്തില്‍ ആഗോള വിപണി ആശങ്കയിലാണ്. ഇതിനിടെയാണ് പുതിയ അന്താരാഷ്ട്ര പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.