2018 ഏപ്രില്‍- ഡിസംമ്പര്‍ കാലഘട്ടത്തില്‍ രാജ്യത്തെ ഇരുമ്പയിര് ഇറക്കുമതിയില്‍ 157 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 57 ശതമാനവുംഇറക്കുമതി ചെയ്തിരിക്കുന്നത് ഓസ്ട്രേലിയയില്‍ നിന്നാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 19 ശതമാനവും ബ്രസീലില്‍ നിന്ന്15 ശതമാനവും ബഹ്റിനില്‍ നിന്ന് അഞ്ച് ശതമാനവും ഇരുമ്പയിര് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2018 ജൂലൈയില്‍ മാത്രം 1.93 മില്യണ്‍ ടണ്‍ ഇരുമ്പയിരാണ്ഇറക്കുമതി ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പയിര് ഇറക്കുമതി രേഖപ്പെടുത്തിയതുംഈ മാസമായിരുന്നു. കൂടാതെ ഇരുമ്പയിരിന്‍റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഇന്ത്യ കുറക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഇന്ത്യയുടെ ഇരുമ്പയിര് കയറ്റുമതിയില്‍ 32 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
കയറ്റുമതിയില്‍ ചൈനയാണ് ഇന്ത്യയുടെ പ്രധാന ഉപഭോക്താവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ഇരുമ്പയിര്കയറ്റുമതിയില്‍ 74 ശതമാനവും ചൈനയിലേക്കായിരുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ഒമാന്‍, മലേഷ്യ എന്നീ രാജ്യങ്ങളാണ്ഇന്ത്യയുടെ മറ്റ് പ്രധാന ഉപഭോക്താക്കള്‍.